മദ്യലഹരിയില്‍ ക്രൂരതകള്‍ പതിവാകുന്നു... മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിന്റെ വേട്ടേറ്റ് കാലിന് സ്വാധീന കുറവുള്ള ഭാര്യക്ക് ഗുരുതര പരിക്ക്

മദ്യലഹരിയിലായിരുന്ന ഭര്‍ത്താവിന്റെ വേട്ടേറ്റ് കാലിന് സ്വാധീന കുറവുള്ള ഭാര്യക്ക് ഗുരുതര പരിക്ക്. വര്‍ക്കലയിലാണ് മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചത്. രഘുനാദപുരത്ത് സതി വിലാസത്തില്‍ സതിക്കാണ് (40) ഭര്‍ത്താവ് സന്തോഷിന്റെ വേട്ടേത്.
ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ആയിരുന്നു സംഭവം. സതിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സതിയെ വര്‍ക്കല താലൂക്ക് ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. സന്തോഷിനെ വര്‍ക്കല പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha


























