കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിന് പകരം കൂപ്പണ്‍....സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം; ജീവനക്കാര്‍ക്ക് എല്ലാമാസവും പത്താം തിയതിക്കകം ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി

കെഎസ്ആര്‍ടിസിയില്‍ ശമ്പളത്തിന് പകരം കൂപ്പണ്‍ നല്‍കാമെന്നുള്ള ഉത്തരവിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഈ കാലഘട്ടത്തില്‍ ശമ്പളത്തിന് പകരം കൂപ്പണ്‍ നല്‍കാമെന്ന് പറയാന്‍ അപാര ചങ്കൂറ്റം വേണമെന്നായിരുന്നു മറ്റൊരു ഹൈക്കോടതി ബെഞ്ചിന്റെ പരിഹാസം.
ജനങ്ങളുടെ മുന്നില്‍ കോടതിയെ മോശക്കാരാക്കുന്നതിന് വേണ്ടിയാണോ കൂപ്പണ്‍ എന്ന നിര്‍ദ്ദേശം മുന്നോട്ടുവച്ചതെന്ന് സര്‍ക്കാരിനോട് ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. ഡ്യൂട്ടി പരിഷ്‌കരണം നടപ്പിലാക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന തൊഴിലാളികളുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.
കെഎസ്ആര്‍ടിസിയെ ലാഭകരമാക്കാന്‍ നടത്തുന്ന പരിഷ്‌കാരങ്ങളെ തൊഴിലാളികള്‍ തടസ്സപ്പെടുത്തരുത്. ജീവനക്കാര്‍ക്ക് എല്ലാമാസവും പത്താം തിയതിക്കകം ശമ്പളം നല്‍കണം എന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























