ഹര്‍ത്താലിനിറങ്ങിയ 82 PFIക്കാര്‍ നടുവൊടിഞ്ഞ് ആശുപത്രിയില്‍; അടിച്ച് പഞ്ഞിക്കിട്ട് കര്‍ണാടക

പോപ്പുലര്‍ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും നേതാക്കളെയും അറസ്റ്റ് ചെയ്തതില്‍ കര്‍ണാടകയിലും പ്രതിഷേധം. വാഹനങ്ങള്‍ തടഞ്ഞവരെ ഉള്‍പ്പെടെ പോലീസ് ലാത്തിക്ക് തല്ലി ഓടിച്ചു. രാജ്യവ്യാപകമായി എന്‍ഐഎ നടത്തിയ റെയ്ഡിന്റെ ഭാഗമായി കര്‍ണാടകയില്‍ നിന്ന് ഏഴ് പേരെ ഇന്നലെ അറസ്റ്റ് ചെയ്തു. ഇരുപതിലധികം പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്ത ശേഷമാണ് പോപ്പുലര്‍ ഫ്രണ്ട് കര്‍ണാടക പ്രസിഡന്റ് മുഹമ്മദ് ഷക്കീബ്, സംസ്ഥാന സെക്രട്ടറി അഫ്‌സര്‍ പാഷ, അനീസ് അഹമ്മദ്, അബുദുല്‍ വാഹിദ് സേട്ട്, യാസര്‍ അരാഫത്ത് ഹസന്‍, , മുഹമ്മദ് ഫാറൂഖ്, ഷാഹിദ് നാസര്‍ എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇവരെ വിട്ടുകിട്ടണം എന്ന് ആവശ്യപ്പെട്ടാണ് ഇന്ന് പോപ്പുലര്‍ ഫ്രണ്ടുകാര്‍ പ്രതിഷേധത്തിന് ഇറങ്ങിയത്.
ബെംഗളൂരു, ദക്ഷിണ കന്നഡ, ശിവമൊഗ്ഗ, മൈസൂരു, ഉത്തര കന്നഡ, കലബുറഗി, ദാവനഗെരെ, റായ്ച്ചൂര്‍. കൊപ്പാള്‍ ജില്ലകളിലായി ഒട്ടേറെയിടങ്ങളില്‍ കഴിഞ്ഞ ദിവസം എന്‍ഐഐ പരിശോധന നടത്തിയിരുന്നു. ഇതിനെതിരെ ഉഡുപ്പിയിലും മംഗളൂരുവിലും മൈസൂരിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മൈസൂരുവില്‍ കര്‍ണാടക ആര്‍ടിസിയുടെ വാഹനം തടഞ്ഞവരെ പോലീസ് ലാത്തി വീശി ഓടിച്ചു. ഇതില്‍ പരിക്കേറ്റ 15 പേര്‍ ആശുപത്രയില്‍ ചികിത്സ തേടി. മൈസൂരിലെ വിവിധ ഇടങ്ങളില്‍ നിന്ന് 36 പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മംഗളൂരു നെല്ലിക്കായ് റോഡിലെ എസ്ഡിപിഐ ആസ്ഥാനത്തിന് സമീപവും റോഡ് തടയല്‍ ശ്രമം നടത്തിയിരുന്നു. അറുപതോളം പേരെ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദക്ഷിണ കന്നഡയില്‍ നടത്തിയ പ്രതിഷേധത്തില്‍ പോലീസ് ലാത്തി ചാര്‍ജില്‍ അമ്പതില്‍ അധികം പേര്‍ക്ക് പരുക്കുണ്ട്. 40 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉഡുപ്പി ടൗണില്‍ പ്രതിഷേധത്തിനിറങ്ങിയവരെ പോലീസ് തല്ലി ഓടിച്ചു. 17 പോപ്പുലര്‍ ഫ്രണ്ടുകാര്‍ക്ക് പരിക്കേറ്റു. 30 പേരെ അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ ഒരിടത്തും റോഡ് തടഞ്ഞ് ഗതാഗതം തടസപ്പെടുത്താന്‍ പോലീസ് അനുവദിച്ചില്ല. അക്രമം കാണിക്കുന്നവരെ അതേ രീതിയില്‍ അടിച്ചമര്‍ത്തുമെന്ന് കര്‍ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്താകെ വ്യാപക ആക്രമണം തുടരുന്നതിനിടെ എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെങ്കിലും പലയിടത്തും വ്യാപകമായ അക്രമമാണുണ്ടായത്. എന്നാല്‍ അപ്പോഴും എല്ലാം നിയന്ത്രണ വിധേയമാണെന്നാണ് ഡിജിപി അനില്‍കാന്ത് വിശദീകരിക്കുന്നത്. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കുറച്ചു പേരെ കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നിടത്ത് കൂടുതല്‍ സേനയെ വിന്യസിക്കുമെന്ന് വ്യക്തമാത്തിയ ഡിജിപി, വരും ദിവസങ്ങളിലും നിരീക്ഷണം ശക്തമായി തുടരുമെന്നും വിശദീകരിച്ചു.
പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകളിലെ എന്‍ഐഎ റെയിഡിനും നേതാക്കളുടെ അറസ്റ്റിനും പിന്നാലെയാണ് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും പലയിടങ്ങളിലും വ്യാപകമായ അക്രമമാണുണ്ടായത്. അക്രമം തടയാന്‍ കാര്യമായ നടപടികളൊന്നും പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായില്ല.
തിരുവനന്തപുരം കാട്ടാക്കടയില്‍ സമരക്കാര്‍ക്ക് മുന്നില്‍ പൊലീസ് നോക്കി നില്‍ക്കെ, ബസുകള്‍ സര്‍വീസ് നടത്തണമെന്നാവശ്യപ്പെട്ട് വയോധിക പ്രതിഷേധിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പൊലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നതിനിടെ പൊലീസിനോടും സമരക്കാരോടുമായിരുന്നു ഇവരുടെ പ്രതിഷേധം. പിന്നാലെയാണ് പൊലീസ് സംരക്ഷണത്തില്‍ ഡിപ്പോയില്‍ നിന്ന് സര്‍വീസ് തുടങ്ങിയത്.
അതിനിടെ ഹര്‍ത്താലിനെതിരെ കോടതിയില്‍ നിന്നും രൂക്ഷ വിമര്‍ശനമാണുണ്ടായത്. പോപ്പുലര്‍ ഫ്രണ്ട് മിന്നല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസും എടുത്തു. പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാന്‍ നിര്‍ദ്ദേശിച്ച കോടതി പൊതുഗതാഗതത്തിന് സുരക്ഷ ഒരുക്കാനും പോലീസിന് ഇടക്കാല ഉത്തരവില്‍ നിര്‍ദ്ദേശം നല്‍കി. 7 ദിവസം മുന്‍പ് നോട്ടീസ് നല്‍കാതെയുള്ള മിന്നല്‍ ഹര്‍ത്താല്‍ കോടതി നിരോധിച്ചിട്ടും ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത പിഎഫ്‌ഐ നേതാക്കളുടെ നടപടി പ്രഥമദൃഷ്ട്യാ കോടതിയലക്ഷ്യമെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
ജനജീവിതം സ്തംഭിപ്പിച്ചുള്ള ഇത്തരം ആഹ്വാനങ്ങളെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് പൊലീസ് നേരിടണം. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നതെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബഞ്ച് അക്രമം തടയാന്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. പൊതു സ്വകാര്യ സ്വത്ത് സംരക്ഷിക്കാന്‍ പൊലീസിന് ബാധ്യതയുണ്ട്. പൊതുഗതാഗതത്തിന് മതിയായ സുരക്ഷ ഉറപ്പാക്കുകയും വേണം. നിയമ വിരുദ്ധ ഹര്‍ത്താലിനെ പിന്തുണയ്ക്കുന്നവരെ നിരീക്ഷണിക്കണം. അക്രമം നടത്തുന്നവര്‍ക്കെതിരെം പൊതുമുതല്‍ നശിപ്പിക്കുന്നതിനും ഐപിസിയിലെ വകുപ്പും ഉപയോഗിച്ച് കേസ് എടുക്കണം. ഇതിന്റെ വിശദാംശം കോടതിയെ അറിയിക്കാനും ജസ്റ്റിസ് എകെ ജയശങ്കരന്‍ നനപ്യാര്‍, സിപി മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് വ്യക്താമാക്കി. പിഎഫ്‌ഐ ഹര്‍ത്താലില്‍ വ്യാപകമായ അക്രമം ഉണ്ടായ പശ്ചത്തലത്തിലാണ് ഹൈക്കോടതി സ്വമേധയാ കേസ് എടുത്തത്.
https://www.facebook.com/Malayalivartha


























