2010ലെ കൈവെട്ട് കേസ് കുത്തിപ്പൊക്കി; പോപ്പുലര്‍ ഫ്രണ്ടിന് തഞ്ചത്തില്‍ പണികൊടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

2010ല്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈവട്ടിയ സംഭവം ഉയര്‍ത്തി പോപ്പുലര്‍ ഫ്രണ്ടിനെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പണ്ട് പ്രൊഫസറുടെ കൈപ്പത്തി വെട്ടിമാറ്റിയപ്പോള്‍ അവരുടെ ആശയം നമ്മള്‍ കണ്ടതാണ്. അന്ന് അവര്‍ക്കെതിരെ ഒരു നടപടിയും എടുത്തില്ല. എന്‍ ഐഎ അവരുടെ അധികാരപരിധിയില്‍ നിന്നുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. സംസ്ഥാനത്തെ അക്രമങ്ങളെക്കുറിച്ച് മാധ്യമങ്ങളിലൂടെയാണ് ഞാന്‍ അറിഞ്ഞത്.' ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
പരീക്ഷാപേപ്പര്‍ തയ്യാറാക്കിയപ്പോള്‍ അതില്‍ മതനിന്ദ നടത്തിയെന്ന കുറ്റമാരോപിച്ചാണ് 2010ല്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി അവര്‍ വെട്ടിമാറ്റിയത്. കഴിഞ്ഞ ദിവസം ഇന്ത്യയിലൊട്ടാകെ എന്‍ ഐഎ നടത്തിയ റെയ്ഡ് എന്‍ഐഎയുടെ ചരിത്രത്തിലെ ഏറ്റവും വലിയ റെയ്ഡാണ്. 300 എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഇതില്‍ പങ്കെടുത്തു. കേരളത്തില്‍ നിന്നും പോപ്പുലര്‍ ഫ്രണ്ട് ചെയര്‍മാന്‍ ഒഎംഎ സലാം ഉള്‍പ്പെടെ 22 പേരെ അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























