ഗാന്ധി ജയന്തി ദിനത്തില്‍ നിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂര്‍വമല്ലെന്ന് വിദ്യാഭ്യാസമന്ത്രി

ഗാന്ധി ജയന്തി ദിനത്തില്‍ നിന്ന് ലഹരിവിരുദ്ധ ദിനം മാറ്റില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പരിപാടി തുടങ്ങേണ്ടത് ഒക്ടോബര്‍ രണ്ടിനാണ്.
ഒക്ടോബര്‍ രണ്ടിന് പ്രത്യേക പ്രാധാന്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഉയര്‍ത്തിയ എതിര്‍പ്പിനോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രായോഗിക വിഷമം മനസ്സിലാക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി, പദ്ധതിയോട് സഹകരിക്കണമെന്നും ആവശ്യപ്പെട്ടു.
ലഹരി വിരുദ്ധ ദിനമായി ഞായറാഴ്ച തിരഞ്ഞെടുത്തത് മനഃപൂര്‍വമല്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി . ഗാന്ധി ജയന്തി ദിനമായതിനാലാണ് ഞായറാഴ്ച തിരഞ്ഞെടുത്തതെന്നും എല്ലാവരും സഹകരിക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി.
''ലഹരി വിരുദ്ധ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട് ഗാന്ധി ജയന്തി ദിനത്തില്‍ സ്‌കൂളുകളില്‍ ആസൂത്രണം ചെയ്തിട്ടുള്ള പരിപാടികള്‍ വിജയിപ്പിക്കാനായി എല്ലാവരും കൈകോര്‍ക്കണം. രാവിലെ 10ന് ലഹരിവിരുദ്ധ പ്രചാരണ പ്രവര്‍ത്തനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും. അതത് പ്രദേശത്തെ ജനപ്രതിനിധികള്‍, കലാകായിക സാഹിത്യ പ്രതിഭകള്‍, പൊതുജനങ്ങള്‍ തുടങ്ങി പരമാവധി ആളുകളുടെ പങ്കാളിത്തത്തോടെ സ്‌കൂള്‍തല പരിപാടി രാവിലെ 9.30ന് ആരംഭിക്കും. ഈ ചടങ്ങില്‍ കൈറ്റ് വിക്ടേഴ്‌സ് ചാനല്‍ വഴി സംപ്രേഷണം ചെയ്യുന്ന മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം പ്രദര്‍ശിപ്പിക്കണം'' മന്ത്രി പറഞ്ഞു
''മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം തത്സമയം വീക്ഷിക്കുന്നതിനുള്ള സംവിധാനം എല്ലാ സ്‌കൂളുകളിലും ഒരുക്കേണ്ടതാണ്. പ്രസ്തുത പരിപാടി എല്ലാ വിദ്യാര്‍ഥികളും വീക്ഷിക്കുന്ന രീതിയില്‍ ഒരുമിച്ചുളള അസംബ്ലിയിലും സംപ്രേഷണം ചെയ്യുകയും വേണം.
ഒക്ടോബര്‍ 2ന് സ്‌കൂളിലെത്താനായി കഴിയുന്ന എല്ലാ വിദ്യാര്‍ഥികളും പരിപാടിയുടെ ഭാഗമാകാനായി ശ്രദ്ധിക്കേണ്ടതാണ്. എല്ലാ അധ്യാപകരും അന്നേ ദിവസം സ്‌കൂളുകളില്‍ എത്തിച്ചേര്‍ന്ന് ശുചീകരണ പരിപാടികളോടൊപ്പം ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകേണ്ടതാണ്.
https://www.facebook.com/Malayalivartha
























