തിരുവനന്തപുരത്ത് കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച്തീ കൊളുത്തി, ദമ്പതികള്‍ ആശുപത്രിയില്‍, സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരത്ത് കിളിമാനൂരില്‍ ദമ്പതികളെ പെട്രോളൊഴിച്ച്തീ കൊളുത്തി, ദമ്പതികള്‍ ആശുപത്രിയില്‍, സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
പ്രഭാകരപിള്ള, വിമല കുമാരി എന്നിവര്‍ക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. പെട്രോള്‍ ഒഴിച്ച പനപ്പാംകുന്ന് സ്വദേശി ശശിക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. പരുക്കേറ്റ മൂവരും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്നു. വിരമിച്ച സൈനികനാണ് ശശി.
ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം നടന്നത്. മടവൂര്‍ കൊച്ചാലംമൂടിലുള്ള പ്രഭാകരപിള്ളയുടെ വീട്ടിലേക്ക് ശശി ഒരു ക്യാനില്‍ പെട്രോളുമായി എത്തുകയായിരുന്നു. ഇയാളും വീട്ടുകാരും തമ്മില്‍ വാക് തര്‍ക്കം ഉണ്ടാകുകയും കൈയില്‍ കരുതിയ പെട്രോള്‍ ദമ്പതികളുടെ ദേഹത്തേക്ക് ഒഴിക്കുകയും തീ കൊളുത്തുകയുമായിരുന്നെന്ന് അയല്‍വാസികള്‍. മൂവര്‍ക്കും ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
"
https://www.facebook.com/Malayalivartha
























