നമ്മുടെ പാർട്ടി നേതാക്കൾ ഒരു കുഴിഞ്ഞ മിനുസമുള്ള പാത്രത്തിൽ ഇട്ടുവെച്ച ജീവനുള്ള ഞണ്ടുകളെ പോലെ ആണ്; ഏതെങ്കിലും ഒരു ഞണ്ട് അതിൽ നിന്ന് കഷ്ടപ്പെട്ട് കയറാൻ നോക്കാണേൽ ബാക്കിയുള്ള ഞണ്ടുകൾ കാലു വലിച്ചു താഴെയിടും; ഞാൻ രക്ഷപ്പെട്ടില്ലെങ്കിലും വേണ്ടില്ല വേറൊരാൾ കയറി രക്ഷപ്പെടരുത് എന്നാണ് അവർ ചിന്തിക്കുന്നത്; കൊടിക്കുന്നിൽ സുരേഷിനെ വിമർശിച്ച് ജസ്‌ല മാടശേരി

ശശി തരൂർ മത്സരത്തിൽ നിന്നും പിന്മാറണമെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞിരുന്നു. ഇപ്പോൾ ഇതാ ഈ വിഷയത്തിൽ കൊടിക്കുന്നിൽ സുരേഷിനെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ല മാടശേരി. ജസ്‌ലയുടെ വാക്കുകൾ ഇങ്ങനെ;
അത്ഭുതമൊന്നുമില്ല .. പ്രതീക്ഷിച്ചത് തന്നെ ആണ്. പണ്ട് കോൺഗ്രസിൽ പ്രവർത്തിക്കുന്ന കാലത്ത് മുതിർന്ന ഒരു കോൺഗ്രസ് നേതാവ് സംസാരത്തിനിടെ എന്നോട് പറഞ്ഞ ഒരു വാക്ക് ഞാനോർക്കട്ടെ , മോളെ നമ്മുടെ പാർട്ടി നേതാക്കൾ ഒരു കുഴിഞ്ഞ മിനുസമുള്ള പാത്രത്തിൽ ഇട്ടുവെച്ച ജീവനുള്ള ഞണ്ടുകളെ പോലെ ആണ് ..
ഏതെങ്കിലും ഒരു ഞണ്ട് അതിൽ നിന്ന് കഷ്ടപ്പെട്ട് കയറാൻ നോക്കാണേൽ ബാക്കിയുള്ള ഞണ്ടുകൾ കാലു വലിച്ചു താഴെയിടും എന്ന് .. ഞാൻ രക്ഷപ്പെട്ടില്ലെങ്കിലും വേണ്ടില്ല വേറൊരാൾ കയറി രക്ഷപ്പെടരുത് ... എന്നാവാം അവർ ചിന്തിക്കുന്നത് .... എത്ര സത്യമാണ് .. ശശി തരൂർ കാലിബർ ഉള്ള വ്യക്തിയാണ് .. ക്വാളിറ്റിയുള്ള വ്യക്തിയാണ് .. കാഴ്ചപ്പാടുള്ള വ്യക്തിയാണ് ..
https://www.facebook.com/Malayalivartha
























