വരുമോ മോളെ എന്നെ കാണാൻ; എനിക്ക് മരണഭയമുണ്ട്; എല്ലാം പറഞ്ഞു തീരുമാനിച്ചു വെച്ചിരിക്കുന്നതിനിടയിൽ ഒറ്റയ്ക്ക് ജീവിച്ചിരുന്ന ആ പാവം മനുഷ്യന്റെ മരണവാർത്ത കാതുകളിലേക്ക്; എനിക്ക് അങ്ങോട്ടെത്താൻ സമയം തന്നില്ല; അതിനു മുന്നെ പോയി; എനിക്ക് വല്ലാത്തൊരു പിടച്ചിലും നീറ്റലും തളർച്ചയും പോലെ; ചങ്കു തകർന്ന് ജസ്‌ല മാടശേരി

വരുമോ മോളെ എന്നെ കാണാൻ .. തീർച്ചയായും വരും ..അടുത്ത തവണ തിരുവനന്തപുരം വരുമ്പോൾ എന്തായാലും വരും .. എനിക്ക് മരണഭയമുണ്ട് .. എല്ലാം ശെരിയാവും ..ചേട്ടാ .. ഹൃദയ സംബന്ധമായ രോഗങ്ങൾ കീഴ്പെടുത്തിയിരുന്നു .. എനിക്ക് അങ്ങോട്ടെത്താൻ സമയം തന്നില്ല ..അതിനു മുന്നേ പോയി .. വികാര നിർഭരമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. ജസ്‌ലയുടെ കുറിപ്പ് ഇങ്ങനെ; വരുമോ മോളെ എന്നെ കാണാൻ ..
തീർച്ചയായും വരും ..അടുത്ത തവണ തിരുവനന്തപുരം വരുമ്പോൾ എന്തായാലും വരും .. എനിക്ക് മരണഭയമുണ്ട് .. എല്ലാം ശെരിയാവും ..ചേട്ടാ .. ഇടക്ക് മോളോട് സംസാരിക്കുന്നത് എനിക്ക് വലിയ ആശ്വാസമാണ് .. അതിനെന്താ വിളിച്ചോളൂ ..ഞാൻ ജോലിത്തിരക്കിലല്ലാത്തപ്പോൾ എപ്പോൾ വേണമെങ്കിലും വിളിക്കാലോ .. മോളുടെ പ്രസംഗം ഇനി എവിടെയാ ഉള്ളെ .. തിരുവനന്തപുരത്തുണ്ടെൽ എന്നെ വിളിക്കണം ...
ഞാനിനി എത്ര ദിവസം ജീവിച്ചിരിക്കും ??? എന്തിനാ അതിനെക്കുറിച്ചൊക്കെ ആലോചിക്കുന്നത് .. എനിക്ക് ജീവിക്കാൻ വല്ലാത്ത കൊതി തോന്നുന്നു .. ഞാൻ അടുത്ത ദിവസങ്ങളിൽ തന്നെ വരും ... നിങ്ങളെ കാണാൻ ... നമ്മളൊരുമിച്ചു ഭക്ഷണം കഴിക്കും ... എന്റെ കൂട്ടുകാരുമുണ്ടാവും ... കൂടെ മതി മോളെ ..
കൊറച്ചു ദിവസമായി കാൾ ഒന്നുമില്ലാതിരുന്നപ്പോൾ ഞാൻ ഫ്രണ്ടിനോട് പറഞ്ഞിരുന്നു .. അടുത്ത ലീവിന് നമുക്ക് തിരുവനന്തപുരം പോകണം എന്ന് .. ഒരു മനുഷ്യനെ കാണാൻ ഉണ്ടെന്നു .. എല്ലാം പറഞ്ഞു തീരുമാനിച്ചു വെച്ചിരിക്കുന്നതിനിടയിൽ .. ഒറ്റയ്ക്ക് ജീവിച്ചിരുന്ന ആ പാവം മനുഷ്യന്റെ മരണവാർത്ത കാതുകളിലേക്ക് വരുന്നത് . നമ്മളൊക്കെ ഓട്ടത്തിലാണ് ..എന്നാലും ചിലയിടത്ത് എത്തിപ്പെടാൻ പിന്നേക്കു വെക്കരുതെന്നു പറയുന്നത് ഇതൊക്കെകൊണ്ടാവാം . ശിവദാസേട്ടാ വിട
എനിക്ക് വല്ലാത്തൊരു പിടച്ചിലും നീറ്റലും തളർച്ചയും പോലെ .. മരണവാർത്ത അറിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെ ഒന്ന് പോയി. എന്റെ സന്തോഷങ്ങളൊക്കെ അദ്ദേഹത്തിന്റെയും സന്തോഷങ്ങളായിരുന്നു . ഈ രണ്ടു ഫോട്ടോയും തമ്മിൽ വല്ലാത്തൊരു ബന്ധമുണ്ട് ..ഒന്നെന്റെ ഫോണിൽ എടുത്തതാണ് ..
ഒന്ന് ഏട്ടന്റെ ഫോണിലും .. ഞാൻ എടുത്തിട്ട് അയച്ചു തന്നാൽ പോരെ ചോദിച്ചപ്പോൾ .. വേണ്ട എന്റെ മങ്ങിയ ജീവിതത്തിൽ ഈ മങ്ങിയ ഫോട്ടോ മതി എന്ന് പറഞ്ഞെടുത്തതാണ് .. നിഷ്കളങ്കരായ ചില മനുഷ്യർ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിപെട്ടന്നു ഒരു ദിവസം നമ്മളറിയുന്നു ..2 ദിവസം മുന്നെ കുഴഞ്ഞു വീണു മരിച്ചെന്നു .. അദ്ദേഹത്തിന്റെ സുഹൃത്ത് മെസ്സേജിലൂടെ പറയുമ്പോൾ നിങ്ങളെകുറിച്ചപ്പോഴും പറയുമായിരുന്നെന്ന വാചകം വല്ലാത്ത വേദനയാണ് ..
ഹൃദയ സംബന്ധമായ രോഗങ്ങൾ കീഴ്പെടുത്തിയിരുന്നു .. എനിക്ക് അങ്ങോട്ടെത്താൻ സമയം തന്നില്ല ..അതിനു മുന്നെ പോയി .. മാപ്പ് നിങ്ങൾ ഒരു നിഷ്കളങ്കനായ പാവം മനുഷ്യനായിരുന്നു .. എനിക്ക് നിങ്ങളെ വല്ലാത്ത സ്നേഹമായിരുന്നു ശിവദാസ് ആര്യൻകുഴി
https://www.facebook.com/Malayalivartha
























