ക്ഷേമവും സുരക്ഷയും ഏതൊരു പുരോഗമന സമൂഹത്തിൻ്റേയും കടമയാണ്; അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യവും ജീവിതസുരക്ഷയും ഉറപ്പു വരുത്തുന്ന നിരവധി പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്; വയോജനങ്ങൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ 600 രൂപയിൽനിന്ന് 1600 രൂപയായി ഉയർത്തി; പെൻഷൻ തുക വീടുകളിൽ നേരിട്ടെത്തിച്ച് നൽകാനും ആരംഭിച്ചു; വയോജനദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ഇന്ന് ലോക വയോജനദിനമാണ്. വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഏതൊരു പുരോഗമന സമൂഹത്തിൻ്റേയും കടമയാണ്. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യവും ജീവിതസുരക്ഷയും ഉറപ്പു വരുത്തുന്ന നിരവധി പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ക്ഷേമവും സുരക്ഷയും ഏതൊരു പുരോഗമന സമൂഹത്തിൻ്റേയും കടമയാണ്. അതുകൊണ്ടുതന്നെ അവരുടെ ആരോഗ്യവും ജീവിതസുരക്ഷയും ഉറപ്പു വരുത്തുന്ന നിരവധി പദ്ധതികളാണ് എൽ.ഡി.എഫ് സർക്കാർ ആവിഷ്കരിച്ചിട്ടുള്ളത്.
വയോജനങ്ങൾക്കുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ 600 രൂപയിൽനിന്ന് 1600 രൂപയായി ഉയർത്തിയെന്നു മാത്രമല്ല, പെൻഷൻ തുക വീടുകളിൽ നേരിട്ടെത്തിച്ച് നൽകാനും ആരംഭിച്ചു. അവരുടെ പരാതികളിന്മേൽ തീർപ്പ് കൽപ്പിക്കുന്നതിനായി മെയിന്റനൻസ് ട്രിബ്യൂണലുകൾ രൂപീകരിക്കുകയും ഇതിന്റെ ആഭിമുഖ്യത്തിൽ അദാലത്തുകളും മെഡിക്കൽ ക്യാമ്പുകളും ബോധവൽക്കരണപരിപാടികളും സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.
വയോമധുരം പദ്ധതി, വയോ അമൃതം പദ്ധതി, സെക്കൻഡ് ഇന്നിങ്സ് ഹോം, മ്യൂസിക്ക് തെറാപ്പി, യോഗ തെറാപ്പി, വയോജനപാർക്ക് തുടങ്ങി മറ്റനവധി പദ്ധതികളും സർക്കാർ നടപ്പാക്കുന്നു. കേരളത്തെ കൂടുതൽ മികച്ച വയോജന സൗഹൃദ സംസ്ഥാനമാക്കുമെന്ന് ഈ ദിനം നമുക്ക് പ്രതിജ്ഞ ചെയ്യാം. നമ്മുടെ വീടുകളിലുള്ള മുതിർന്നവരുടെ ആരോഗ്യവും സുരക്ഷയും സന്തോഷവും ഉറപ്പു വരുത്തുമെന്ന് ദൃഢനിശ്ചയം ചെയ്യാം. ഏവർക്കും ആശംസകൾ.
https://www.facebook.com/Malayalivartha
























