കാറിൽ ഒളിപ്പിച്ച നിലയിൽ, തൊടുപുഴയിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ

തൊടുപുഴയിൽ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. അരിക്കുഴ സ്വദേശികളായ അമൽ ബാബു, നകുൽ ബേബി, വെങ്ങല്ലൂർ സ്വദേശി അനു എന്നിവരാണ് പിടിയിലായത്. 17 ഗ്രാം എം.ഡി.എം.എയും 34 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കാറിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. യോദ്ധാവ് എന്ന പദ്ധതിയുടെ ഭാഗമായി നടത്തിയ തിരച്ചിലാണ് ഇവർ പിടിയിലാകുന്നത്.
അതേസമയം കഴിഞ്ഞ ദിവസം മട്ടാഞ്ചേരിയിൽ 500 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിലായിരുന്നു. കൂവപ്പാടം സ്വദേശി ശ്രീനിഷ് ആണ് പിടിയിൽ ആയത്. ജില്ലയിലെ ലഹരി മരുന്ന് വിൽപ്പന ശൃംഖലയിലെ പ്രധാനിയാണ് പിടിയിലായ ശ്രീനിഷ്. . ഇയാൾ ബെംഗലൂരുവിൽ നിന്നാണ് ലഹരി മരുന്ന് കൊണ്ടുവന്നത്. പൊലീസ് നടത്തിയ വാഹന പരിശോധനയിൽ മട്ടാഞ്ചേരി ചുള്ളിക്കൽ കൊച്ചങ്ങാടി കല്ല് ഗോഡൗണിന് സമീപത്ത് നിന്നാണ് ഇയാൾ പിടിയിലായത്.
വിപണിയിൽ ഇരുപത്തിയഞ്ചുലക്ഷം രൂപവില വരും പിടിച്ചെടുത്ത എം.ഡി.എം.എയ്ക്ക്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. 20,000 രൂപയും പൊലീസ് ശ്രീനിഷിൽ നിന്ന് കണ്ടെടുത്തു. പ്രതി ലഹരി മരുന്ന് വില്പന നടത്തിയത് ആർക്കൊക്കെ എന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. മട്ടാഞ്ചേരി അസിസ്റ്ററ്റ് കമ്മീഷണർ വി.ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha
























