സ. കോടിയേരിയുടെ വേര്‍പാട് പാര്‍ട്ടിയ്ക്കും പൊതു സമൂഹത്തിനും തീരാനഷ്ടം: മന്ത്രി വീണാ ജോര്‍ജ്

സ. കോടിയേരിയുടെ വേര്‍പാട് പാര്‍ട്ടിയ്ക്കും പൊതു സമൂഹത്തിനും തീരാനഷ്ടം: മന്ത്രി വീണാ ജോര്‍ജ്
ആശയപരമായ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ച കരുത്തനായ നേതാവിനേയാണ് നഷ്ടമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൗമ്യമായ ഇടപെടലുകളോടെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നേതാവാണ് അദ്ദേഹം.
സ. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിയ്ക്കും കേരളത്തിന്റെ പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
അതേസമയം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചശേഷം തലശേരിയിലേക്ക് കൊണ്ടുപോകും, സംസ്‌കാരം നാളെ മൂന്നിന് പയ്യാമ്പലത്ത്
അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാത്രി എട്ടിനായിരുന്നു അന്ത്യം.
ഇന്ന് തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. രാത്രിയോടെ കോടിയേരിയിലെ മാടപ്പീടികയിലെ വസതിയിലെത്തിക്കും.
നാളെ രാവിലെ പത്തുവരെ അവിടെ പൊതുദര്‍ശനം. 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം.സംസ്‌കാരം വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് നടത്തും.
മാഹി, തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ആദരസൂചകമായി നാളെ ഹര്‍ത്താല്‍ ആചരിക്കും. മരണസമയത്ത് ഭാര്യ എസ്.ആര്‍. വിനോദിനിയും മക്കളായ ബിനോയിയും ബിനീഷും സമീപത്തുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























