എല്ലാം ഒരു ഓര്‍മ്മ പോലെ... മന്ത്രിയെന്ന നിലയിലോ വ്യക്തിയെന്ന നിലയിലോ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിയിലോ ചീത്തപ്പേരുകള്‍ കേള്‍പ്പിക്കാതിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ഏറെ വേദനിച്ചത് മക്കളുടെ പേരില്‍; മൂത്ത മകന്‍ ബിനോയുടെ കേസ് ഒത്തുതീര്‍പ്പായത് ഏറെ ആശ്വാസം

കോടിയേരിയായിട്ട് ഒരു പേരുദോഷവും വതുത്തിയിട്ടില്ല. കരുത്തനായ നേതാവ് രോഗത്തില്‍ പോലും തകര്‍ന്നില്ല. പക്ഷെ മക്കളുണ്ടാക്കിയ പൊല്ലാപ്പില്‍ ഏറെ വേദനിച്ചിരുന്നു. മന്ത്രിയെന്ന നിലയിലോ വ്യക്തിയെന്ന നിലയിലോ പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിയിലോ ചീത്തപ്പേരുകള്‍ ഇതുവരെ കേള്‍പ്പിക്കാതിരുന്ന കോടിയേരി ബാലകൃഷ്ണനാണ് മകന്റെ പേരില്‍ രാജ്യത്തെ പ്രബലമായ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം പോലും ഒഴിയേണ്ടിവന്നു. അതും ബിനീഷിന്റെ അച്ഛനായി പോയി എന്നുള്ള ഒരേ ഒരു കാരണത്താല്‍.
മകന്‍ അഴിക്കുള്ളില്ലായത് മയക്കുമരുന്ന് കേസിനായതിനാല്‍ തന്നെ കോടിയേരി മാറണമെന്നത് ധാര്‍മ്മിതകയുടെ അളവുകോലായി പലരും ഉന്നയിച്ചു. യുവജനതയെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് മകന്‍ കച്ചവടം നടത്തിയെന്നും അത് ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വക്തമാക്കുമ്പോള്‍ യുവജനങ്ങള്‍ ഏറെയുള്ള പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി തുലാസിലാക്കി. അനാരോഗ്യത്തെ ആത്മവീര്യം കൊണ്ട് നേരിട്ട് പൊതുപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവന്ന അച്ഛനെ പക്ഷേ മക്കള്‍ തളര്‍ത്തി.
കോടിയേരി ബാലകൃഷ്ണന് മക്കള്‍ രണ്ടാണ്. ഒരാള്‍ സൃഷ്ടിക്കുന്ന തലവേദനയെ ഒന്നടക്കി നിര്‍ത്തുമ്പോഴേക്കും മറ്റേയാള്‍ അടുത്ത തലവേദനയുമായി എത്തുമെന്നതാണ് ചരിത്രം. അതുകൊണ്ട് തന്നെ ആദ്യമായല്ല മക്കള്‍ കോടിയേരിയുടെ പദവിക്ക് ഭീഷണിയാകുന്നത്.
2015ലാണ് കോടിയേരി ആദ്യമായി സംസ്ഥാന സെക്രട്ടറി ആകുന്നത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി 2018ല്‍ അദ്ദേഹം രണ്ടാമതും പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ടേം കോടിയേരിക്കത്രെ സുഖകരമായിരുന്നില്ല. ഒന്നിന് പിറകെ ഒന്നായി രണ്ട് മക്കളും തലവേദന സൃഷ്ടിച്ചു. എന്നാല്‍ ചികിത്സാര്‍ഥമാണ് സ്ഥാനമൊഴിയല്‍ എന്നാണ് പാര്‍ട്ടി വിശദീകരണം.
2018ല്‍ മൂത്ത മകന്‍ ബിനോയിക്കെതിരെ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആഡംബര വാഹനമായ ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടു വായ്പയും ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയ്ക്ക് സ്വന്തം അക്കൗണ്ടില്‍നിന്ന് നല്‍കിയെന്നും 2016 ജൂണ്‍ ഒന്നിനു മുന്‍പു തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇത് തെറ്റിച്ചുവെന്നും ദുബായ് കമ്പനി പരാതിപ്പെടുകയായിരുന്നു.
ജാസ് എന്ന കമ്പനിയാണ് ബിനോയ്‌ക്കെതിരെ പരാതിയുമായി എത്തിയത്. ജാസ് ഉടമ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി കേരളത്തിലെത്തുകയും ചെയ്തിരുന്നു. ഇതോടെ ബിനോയ്ക്ക് ദുബായ് യാത്രവിലക്ക് ഏര്‍പ്പെടുത്തി. പാസ്‌പോര്‍ട്ട് പിടിച്ചുവച്ചതോടെ ബിനോയി ദുബായില്‍ കുടങ്ങി. കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പ് നടത്തിയതോടെ മര്‍സൂഖി ദുബായിലേക്ക് പറന്നു. ബിനോയ് നാട്ടിലേക്കും. അന്നും പതിവുപോലെ കോടിയേരി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കേസ് പെട്ടെന്ന് ഒത്തുതീര്‍പ്പായതിനാലും മകന്റെ സാമ്പത്തിക ഇടപാടില്‍ അച്ഛനെന്ന നിലയില്‍ കോടിയേരിക്ക് പങ്കില്ലെന്നതിനാലും അന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയില്ല.
അച്ഛന് തലവേദന സൃഷ്ടിക്കാനുള്ള അടുത്ത ഊഴം ബിനോയിയുടേത് തന്നെയായിരുന്നു. ഇത്തവണ കേസ് കുറച്ചൊന്നുമല്ല നാണക്കേട് സൃഷ്ടിച്ചത്. 2019ല്‍ ബിനോയ്‌ക്കെതിരെ പീഡനപരാതിയുമായി ബിഹാര്‍ സ്വദേശിനിയായ യുവതി രംഗത്തെത്തി. ബന്ധത്തില്‍ ഒരു മകനുണ്ടെന്നും ബിനോയ് ചെലവിന് നല്‍കുന്നില്ലെന്നും വിവാഹിതനായിരുന്നു എന്ന കാര്യം മറച്ചുവെച്ചുവെന്നും യുവതി മുംബൈ പോലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
കേസ് നിയമയുദ്ധത്തിലേക്ക് നീണ്ടതോടെ കോടതി തീരുമാനിക്കെട്ടെ എന്ന സാങ്കേതികത കോടിയേരിക്ക് തുണയായി. ഡി.എന്‍.എ. ഫലം പുറത്തുവരുന്നത് വരെ ബിനോയിയെ വിശ്വസിക്കാനായിരുന്നു കോടിയേരിയുടെയും പാര്‍ട്ടിയുടെയും തീരുമാനം.
2020ല്‍ അച്ഛനെ ആപ്പിലാക്കാനുള്ള ഊഴം പക്ഷേ ബിനീഷിനായിരുന്നു. ചേട്ടന്‍ സൃഷ്ടിച്ച തലവേദനയില്‍നിന്ന് തടിയൂരാന്‍ അച്ഛന് കഴിഞ്ഞെങ്കിലും. ഇവിടെ കേസ് മയക്കുമരുന്നായതിനാലും അന്വേഷണം നടത്തുന്നത് എന്‍ഫോഴ്‌സ്‌മെന്റ് ആണെന്നതും കോടിയേരിയുടെ കസേരയെ ആട്ടിയുലച്ചു. കോടിയേരി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ബിനോയിയുടെ വീട്ടിലേക്ക് ഇ.ഡിയും ആദായനികുതിയും പരിശോധന നടത്തി.
മകന്‍ ചെയ്ത തെറ്റിന് അച്ഛനെന്ത് പിഴച്ചുവെന്നും ബിനീഷ് ഒരു വ്യക്തിയാണെന്നും ആ വ്യക്തിയുടെ തീരുമാനങ്ങള്‍ക്ക് കോടിയേരിക്ക് പങ്കില്ലെന്നും പാര്‍ട്ടി അവസാന നിമിഷവും നിലപാട് എടുത്തെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന്‍ അനിവാര്യമായ സ്ഥാനമൊഴിയല്‍ തിരഞ്ഞെടുക്കുകയായിരുന്നു. വീണ്ടും തിരിച്ചു വന്നെങ്കിലും അപ്പോള്‍ അനാരോഗ്യം വേട്ടയാടിയിരുന്നു.
"
https://www.facebook.com/Malayalivartha


























