സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതല്‍പ്പരതയും കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.... കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

സൗമ്യമായ പെരുമാറ്റവും അചഞ്ചലമായ ജനക്ഷേമതല്‍പ്പരതയും കൊണ്ട് ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.... കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
മുന്‍ മന്ത്രി , സാമൂഹിക വിഷയങ്ങളില്‍ സജീവമായി ഇടപെട്ട നേതാവ് തുടങ്ങിയ നിലകളിലുള്ള സംഭാവനകള്‍ എന്നും ഓര്‍മ്മിക്കപ്പെടും. ആത്മാവിന് മുക്തി നേരുന്നു - ഗവര്‍ണര്‍ സന്ദേശത്തില്‍ പറഞ്ഞു.
അതേസമയം മുന്‍ സംസ്ഥാന സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര, ടൂറിസം മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിച്ചശേഷം തലശേരിയിലേക്ക് കൊണ്ടുപോകും, സംസ്‌കാരം നാളെ മൂന്നിന് പയ്യാമ്പലത്ത്
അര്‍ബുദത്തിന് ചികിത്സയിലായിരുന്നു അദ്ദേഹം. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഇന്നലെ രാത്രി എട്ടിനായിരുന്നു അന്ത്യം.
ഇന്ന് തലശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം. രാത്രിയോടെ കോടിയേരിയിലെ മാടപ്പീടികയിലെ വസതിയിലെത്തിക്കും.
നാളെ രാവിലെ പത്തുവരെ അവിടെ പൊതുദര്‍ശനം. 11 മണി മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം.സംസ്‌കാരം വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത് നടത്തും.
മാഹി, തലശേരി, ധര്‍മ്മടം, കണ്ണൂര്‍ മണ്ഡലങ്ങളില്‍ ആദരസൂചകമായി നാളെ ഹര്‍ത്താല്‍ ആചരിക്കും. മരണസമയത്ത് ഭാര്യ എസ്.ആര്‍. വിനോദിനിയും മക്കളായ ബിനോയിയും ബിനീഷും സമീപത്തുണ്ടായിരുന്നു.
കണ്ണൂരിലെ കല്ലറ തലായി എല്‍.പി സ്‌കൂള്‍ റിട്ടയേഡ് അദ്ധ്യാപകന്‍ പരേതനായ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും പരേതയായ നാരായണിയമ്മയുടെയും മകനാണ്.
"
https://www.facebook.com/Malayalivartha


























