അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണ് ..... കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍

കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ അനുശോചിച്ച് നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. എല്ലാ അര്‍ത്ഥത്തിലും കോടിയേരി തന്റെ സഖാവാണെന്നും അദ്ദേഹത്തിന്റെ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണെന്നും ഷംസീര്‍ .
'കോടിയേരിയുടെ പാത പിന്തുടര്‍ന്ന് അതേ മണ്ഡലത്തില്‍ നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗമാണ്. അദ്ദേഹം എനിക്ക് തല മുതിര്‍ന്ന നേതാവ് മാത്രമായിരുന്നില്ല. ചെറുപ്പകാലം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാള്‍, കമ്മ്യൂണിസ്റ്റാശയങ്ങളെ പകര്‍ന്നു തന്ന ഗുരുസ്ഥാനീയന്‍. എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നു' എന്നാണ് ഷംസീര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചത്.
"
https://www.facebook.com/Malayalivartha


























