ഗാന്ധിജയന്തി ഇന്ന്.... മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം... നന്മയുടെയും സമാധാനത്തിന്റെയും പുതുവെളിച്ചമായി പ്രിയ ബാപ്പുജി ഇന്നും എല്ലാപേരുടെയും മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു

ഇന്ന് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 153-ാം ജന്മദിനം. സത്യവും അഹിംസയും ജീവിതവ്രതമാക്കിയ വ്യക്തിത്വം. സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ് ഗാന്ധിജി.
സത്യം, അഹിംസ, മതേതരത്വം... എവിടെയും ഗാന്ധിജിക്ക് പറയാനുള്ളത് ഇതൊക്കെയായിരുന്നു. ഏതു ലക്ഷ്യവും നേടിയെടുക്കുന്നതിനുള്ള മാര്‍ഗം അഹിംസയുടേതാകണമെന്ന് ഗാന്ധിജി നിരന്തരം പറഞ്ഞുകൊണ്ടേയിരുന്നു.
1869 ഒക്ടോബര്‍ 2-ന് ജനിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബര്‍ 2 ഗാന്ധിജയന്തിയായി ആചരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.
രാജ്യത്തുടനീളം പ്രാര്‍ത്ഥനാ സേവനങ്ങളുമായാണ് ഗാന്ധിജയന്തി ആചരിക്കുന്നത്. സേവനവാരം ആചരിക്കുന്നതും ഗാന്ധിജയന്തിദിനം മുതലാണ്. പൊതുസ്ഥലങ്ങളും ശുചീകരിക്കുകയാണ് സേവനവാരത്തിലൂടെ ചെയ്യുന്ന പ്രധാന പ്രവര്‍ത്തനം.
ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് സ്വാതന്ത്ര്യം തേടിയുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയ ഗാന്ധിജിയും അനുയായികളും സഹിച്ച ത്യാഗങ്ങള്‍ അടയാളപ്പെടുത്തുംവിധമാണ് ഗാന്ധിജയന്തി ദിനം ആചരിക്കുന്നത്. അശാന്തിയുടെ ലോകക്രമത്തില്‍ നന്മയുടെയും സമാധാനത്തിന്റെയും പുതുവെളിച്ചമായി പ്രിയ ബാപ്പുജി ഇന്നും എല്ലാപേരുടെയും മനസ്സില്‍ നിറഞ്ഞ് നില്‍ക്കുന്നു.
അതേസമയം ഗാന്ധി ജയന്തിയോടനുബന്ധിച്ച് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും രാജ്ഘട്ടില്‍ പ്രാര്‍ഥന നടത്തി.
'ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാ ദിനമായാണ് ആചരിക്കുന്നത്. ഈ ദിനത്തില്‍ നാം സാമാധാനം, പരസ്പര ബഹുമാനം, ആദരവ് എന്നീ മൂല്യങ്ങള്‍ എല്ലാവരും പരസ്പരം പങ്കു?വെക്കേണ്ടതിന്റെ ആവശ്യകത എന്നിവ ഉയര്‍ത്തിപ്പിടിക്കുകയാണ് നാം.
ഈ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടും സംസ്‌കാരങ്ങള്‍ക്കതീതമായി പ്രവര്‍ത്തിച്ചും ഇന്നത്തെ വെല്ലുവിളികളെ നമുക്ക് പരാജയപ്പെടുത്താം', യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























