'സത്യാഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. ലോകത്തിന് മുന്നില്‍ പുത്തന്‍ സമരമാര്‍ഗം തുറന്ന മനുഷ്യ സ്‌നേഹിയുടെ 153-ാം ജന്മദിനം...' അഞ്ജു പാർവതി പ്രഭീഷ് കുറിക്കുന്നു

ലോകത്തിന് മുന്നില്‍ പുത്തന്‍ സമരമാര്‍ഗം തുറന്ന മനുഷ്യ സ്‌നേഹിയുടെ 153-ാം ജന്മദിനം. ഇന്ന് ഗാന്ധി ജയന്തി. ഇന്ത്യയുടെ രാഷ്ട്രപിതാവായിരുന്ന മഹാത്മാഗന്ധിജിയുടെ ജന്മദിനമാണ് ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തിയായി രാജ്യം ആഘോഷിക്കുന്നത്. 'ബാപ്പു' എന്നാണ് ഗാന്ധിജിയെ എല്ലാവരും സ്‌നേഹത്തോടെ വിളിച്ചിരുന്നത്. ബ്രിട്ടീഷുക്കാരുടെ ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഗാന്ധിജിയും അദ്ദേഹത്തിന്റെ അനുയായികളും അനുഭവിച്ച ത്യാഗത്തെയും സഹനത്തെയുമാണ് ഇന്ത്യ ഈ ദിവസത്തില്‍ ഓര്‍ക്കുന്നത്. സത്യാഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ് എന്ന് കുറിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ലോകത്തിന് മുന്നില്‍ പുത്തന്‍ സമരമാര്‍ഗം തുറന്ന മനുഷ്യ സ്‌നേഹിയുടെ 153-ാം ജന്മദിനം. സഹിഷ്ണുതയായിരുന്നു ഗാന്ധിജി. സത്യാഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയൽ ഭരണകൂടത്തെ അടിയറവ് പറയിച്ച ഗാന്ധിജി അടങ്ങാത്ത സ്വാതന്ത്ര്യദാഹത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമാണ്. അഹിംസയായിരിക്കണം മനുഷ്യരുടെ വഴിയെന്ന് ഗാന്ധിജി നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.
ആ രൂപം പോലെത്തന്നെ ലളിതമായിരുന്നു ആ ജീവിതവും. എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശമെന്ന് ജീവിച്ചു കാണിച്ച ആ മഹാത്മാവ് ഭാരതം ഉള്ളിടത്തോളം കാലം, സഹിഷ്ണുതയുള്ള ഭാരതീയർ ഉള്ളിടത്തോളം കാലം ജനമനസ്സുകളിൽ അമരനായി ജീവിക്കും!
An eye for an eye will only make the whole world blind.”: Mahatma Gandhi
https://www.facebook.com/Malayalivartha


























