അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ അടച്ചത് ഒന്നര വർഷം.. ഒരോ രാത്രിയും കൊടിയ പീഡനത്തിന്റെ ദിവസങ്ങൾ...പിന്നീട് ആര്‍എസ്എസ് - സിപിഎം സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊണ്ടതും കൂത്തുപറമ്പ് വെടിവെപ്പും കെ വി സുധീഷിന്‍റെ കൊലപാതകവും ജീവിതത്തിൽ കനല്‍ക്കാലങ്ങൾ..

അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരനായി 16 മാസമാണ് കോടിയേരി ജയിലില്‍ കഴിഞ്ഞത്. പിന്നീടുള്ള നീണ്ട രാഷ്ട്രീയ ജീവതം ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ ജീവിച്ച് കാണിക്കാന്‍ അദ്ദേഹത്തെ പാകപ്പെടുത്തിയത് ഈ ജയില്‍ വാസം ആയിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം തലശേരിയില്‍ കോടിയേരിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് അറസ്റ്റിലായ കോടിയേരിയെ രണ്ട് ദിവസത്തെ കൊടിയ മര്‍ദ്ദനത്തിന് ശേഷം വിട്ടു. വീണ്ടും രണ്ട് ദിവസം കഴിഞ്ഞാണ് മിസ പ്രകാരം ജയിലിലടച്ചത്.
1990ല്‍ കോടിയേരിയെ തേടി ആ സുപ്രധാന പദവിയെത്തി. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എന്ന നിലയിലായിരുന്നു പിന്നീടുള്ള അഞ്ച് വര്‍ഷക്കാലം അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനം. പാര്‍ട്ടി ഒരുപാട് പ്രശ്നങ്ങള്‍ നേരിടുന്ന കാലത്ത് അതിനെ അതിജീവിക്കുന്നതില്‍ കോടിയേരിയുടെ പങ്ക് വളരെ വലുതായിരുന്നു. ആര്‍എസ്എസ് - സിപിഎം സംഘര്‍ഷങ്ങള്‍ കൊടുമ്പിരി കൊണ്ടതും കൂത്തുപറമ്പ് വെടിവെപ്പും കെ വി സുധീഷിന്‍റെ കൊലപാതകവും നടക്കുന്നത് ഈ കാലത്തായിരുന്നു.
കനല്‍ക്കാലം താണ്ടാന്‍ പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ച കോടിയേരി 1995ൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2002ൽ കേന്ദ്ര കമ്മിറ്റി അംഗമായ കോടിയേരി 2008ൽ കോയമ്പത്തൂരിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് പൊളിറ്റ്ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ഫെബ്രുവരിയിൽ നടന്ന ആലപ്പുഴ സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് എത്തി.
https://www.facebook.com/Malayalivartha


























