സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് ആദരസൂചകമായി കണ്ണൂരില്‍ മൂന്നിടത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു....

സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്ന് കണ്ണൂരില്‍ മൂന്നിടത്ത് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. തലശേരി, ധര്‍മടം, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് ആദരസൂചകമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
കോടിയേരിയുടെ വിയോഗത്തെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററില്‍ പാര്‍ട്ടിക്കൊടി താഴ്ത്തിക്കെട്ടിയിരുന്നു. കോടിയേരിയുടെ മൃതദേഹം ഉച്ചയോടെ എയര്‍ ആംബുലന്‍സില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും.
ഇന്ന് ഉച്ചമുതല്‍ തലശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലും പൊതുദര്‍ശനമുണ്ടാകും. നാളെ രാവിലെ 11 മുതല്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് 3ന് പയ്യാമ്പലത്ത് സംസ്‌കാരം നടക്കും.
" f
https://www.facebook.com/Malayalivartha


























