യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട കേസില്‍ പ്രതി മുത്തുകുമാര്‍ പിടിയില്‍.... കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്, കേസില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പങ്കുണ്ടെന്ന് സൂചന

യുവാവിനെ കൊന്ന് വീടിനുള്ളില്‍ കുഴിച്ചിട്ട കേസില്‍ പ്രതി മുത്തുകുമാര്‍ പിടിയില്‍.... കലവൂര്‍ ഐടിസി കോളനിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്, കേസില്‍ മറ്റ് രണ്ട് പേര്‍ക്ക് കൂടി പങ്കുണ്ടെന്ന് സൂചന.
ആലപ്പുഴ നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസില്‍ പങ്കുണ്ടെന്ന് കരുതുന്ന മറ്റ് രണ്ടു പേര്‍ സംസ്ഥാനം വിട്ടതായി പോലീസ് പറയുന്നു.
ആലപ്പുഴ നഗരസഭ ആര്യാട് അവല്ലക്കുന്ന് കിഴക്കേവെളിയില്‍ പുരുഷന്റെ മകന്‍ ബിന്ദുകുമാറി (ബിന്ദുമോന്‍-45)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ചങ്ങനാശേരി പൂവം എസി കോളനിയിലുള്ള മുത്തുകുമാറിന്റെ വീടിനോടു ചേര്‍ന്നുള്ള ഷെഡ്ഡില്‍ കുഴിച്ചിട്ടനിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























