"പ്രിയ സുഹൃത്തും അഭ്യുദയകാംക്ഷിയും ആയിരുന്ന കോടിയേരിക്ക് വിട കുറുപ്പുമായി മമ്മൂട്ടി... ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു... ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട".

"പ്രിയ സുഹൃത്തും അഭ്യുദയകാംക്ഷിയും ആയിരുന്ന കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലികൾ"- എന്നാണ് മമ്മൂട്ടി ഫേസ് ബുക്കില്‍ കുറിച്ചത്.
കോടിയേരിയുമായി ദീർഘനാളത്തെ ബന്ധമുണ്ടായിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞു- "സംശുദ്ധ രാഷ്ട്രീയത്തിന്‍റെ വഴിയിലൂടെ ജനഹൃദയങ്ങളിലേക്ക് നടന്നുകയറിയ പ്രിയപ്പെട്ട ശ്രീ കോടിയേരി ബാലകൃഷ്ണന് വേദനയോടെ ആദരാഞ്ജലികൾ. ജനപ്രതിനിധിയായും മന്ത്രിയായും മാതൃകാപരമായ നേതൃത്വം നിർവഹിച്ച അദ്ദേഹം വ്യക്തിപരമായി എനിക്ക് നല്ലൊരു സുഹൃത്തായിരുന്നു. ദീർഘനാളത്തെ ബന്ധമായിരുന്നു അദ്ദേഹവുമായി ഉണ്ടായിരുന്നത്. ആ സ്നേഹനിധിക്ക് കണ്ണീരോടെ വിട".
'സഖാവിന് വിട' എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചത്. 'സഖാവേ വേദനയോടെ വിട' എന്ന് സംവിധായകന്‍ അരുണ്‍ ഗോപി പറഞ്ഞു. 'വേദന' എന്നാണ് കോടിയേരിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഇര്‍ഷാദ് അലി ഫേസ് ബുക്കില്‍ കുറിച്ചത്. സംവിധായകൻ പ്രിയദർശന്‍ കോടിയേരിയുടെ മരണ വിവരം അറിഞ്ഞ് ഇന്നലെ ചെന്നൈയിലെ ആശുപത്രിയിൽ എത്തിയിരുന്നു.
അർബുദ ബാധിതനായി ചെന്നൈയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് കോടിയേരിയുടെ അന്ത്യം. മൃതദേഹം ഇന്ന് കണ്ണൂരിലെത്തിക്കും. രാവിലെ 9.30ന് ചെന്നൈയിൽ നിന്ന് എയർ ആംബുലൻസ് പുറപ്പെടും. 11 മണിയോടെ കണ്ണൂരിലെത്തും. വിമാനത്താവളത്തിൽ നിന്ന് വിലാപയാത്രയായി മൃതദേഹം തലശേരിയിലേക്ക് കൊണ്ടുപോകും. വൈകിട്ട് മൂന്ന് മണി മുതൽ മൃതദേഹം തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും. നാളെ വൈകിട്ട് കണ്ണൂർ പയ്യാമ്പലത്താണ് സംസ്കാരം
https://www.facebook.com/Malayalivartha


























