കോടിയേരിയുമായി എയര്‍ ആംബുലന്‍സ് കണ്ണൂരിലേയ്ക്ക് തിരിച്ചു

സിപിഎം പോളിറ്റ്ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ചെന്നൈ വിമാനത്താവളത്തിലെത്തിച്ചു. ഇതാണ് സഖാവിനെയും കൊണ്ട് കണ്ണൂരിലേയ്ക്ക് വരുന്ന എയര്‍ ആംബുലന്‍സ്.
രാവിലെ 10 മണിയോടെയാകും ചെന്നൈ വിമാനത്താവളത്തില്‍ നിന്നും മൃതദേഹവുമായുള്ള എയര്‍ ആംബുലന്‍സ് പുറപ്പെടുക എന്ന വിവരമണ് ലഭിച്ചതെങ്കിലും. 11 മണിയോ ഓടെയായിരുന്നു വിമാനം ചെന്നൈയില്‍ നിന്നും തിരിച്ചത്. മൃതദേഹത്തോടൊപ്പം ഭാര്യയും മക്കളും അനുഗമിക്കന്നുണ്ട്..
ഉച്ചയോടെ മൃതദേഹം കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിക്കും. മൃതദേഹം ചെന്നൈ വിമാനത്താവളത്തില്‍ എത്തിച്ചിട്ടുണ്ട്. എയര്‍ ആംബുലന്‍സിലാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത്. വിമാനത്താവളത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്റെ നേതൃത്വത്തില്‍ മൃതദേഹം ഏറ്റുവാങ്ങും. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും.
രാത്രി പത്ത് വരെ തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെ പത്ത് മണിവരെ അവിടെ പൊതുദര്‍ശനം ഉണ്ടാകും. 11 മുതല്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂര്‍ പയ്യാമ്പലത്താണ് സംസ്‌കാരം.
ഒരു മാസം മുമ്പാണ് കോടിയേരിയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്ക് ശേഷം ആരോഗ്യനില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെ ഉച്ചയോടെ അതീവഗുരുതരമായി വെന്റിലേറ്ററിലായി. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ രാത്രിയോടെ ആശുപത്രിയിലെത്തിയിരുന്നു.
ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അദ്ദേഹം അന്തരിച്ച വാര്‍ത്ത പുറത്തുവരുന്നത്. പാന്‍ക്രിയാസിലെ അര്‍ബുദരോഗം മൂര്‍ഛിച്ചതിനെത്തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിപദമൊഴിഞ്ഞ് ഓഗസ്റ്റ് 29നാണ് ആശുപത്രിയില്‍ പ്രവേശിച്ചത്. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു.
കര്‍ക്കശക്കാരായ കമ്യൂണിസ്റ്റുകള്‍ക്കിടയില്‍ എന്നും സൗമ്യനും, സമവായ അന്വേഷകനുമായിരുന്നു സിപിഎം പിബി അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി. മൂന്ന് തവണയാണ് സംസ്ഥാന സെക്രട്ടറിയായി സിപിഎമ്മിനെ കോടിയേരി നയിച്ചത്. അഞ്ചുതവണ തലശ്ശേരിയില്‍ നിന്ന് എംഎല്‍എയായി.
വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ സിപിഎം സംസ്ഥാന സെക്രട്ടറി പദം വരെയും പിണറായി വിജയന്റെ കാല്‍പാടുകളായിരുന്നു കോടിയേരിയുടെ പടവുകള്‍. കണ്ണൂരില്‍ നിന്നും യാത്ര തുടങ്ങിയാല്‍ പിണറായി കഴിഞ്ഞാണ് കോടിയേരി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലെ സിപിഎം രാഷ്ട്രീയം എടുത്താലും പിണറായി കഴിഞ്ഞാല്‍ കോടിയേരി ആയിരുന്നു. കണ്ണൂരില്‍ നിന്നും സംസ്ഥാന കമ്മിറ്റിയിലും, സെക്രട്ടറിയേറ്റിലും, കേന്ദ്രകമ്മിറ്റിയിലും പൊളിറ്റ് ബ്യുറോയില്‍ എത്തുന്നതിലും, ഒടുവില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലും ബാലകൃഷ്ണന്‍ വിജയന്റെ തുടര്‍ച്ചയായി.
1982 ല്‍ തലശേരി എംഎല്‍എ ആയി. തോല്‍വിയറിയാതെ പിന്നെയും നാല് തവണ നിയമസഭയിലേക്കെത്തി. 90 ല്‍ ഇപി ജയരാജെന മറികടന്ന് ജില്ലാ സെക്രട്ടറിയായി.അന്ന് മുതല്‍ ഇങ്ങോട്ട് കോടിയേരി സഭക്ക് അകത്തും പുറത്തും പിന്നില്‍ പോയിട്ടില്ല.
https://www.facebook.com/Malayalivartha


























