ട്രാക്ടർ യാത്രയ്ക്കായി ഉപയോഗിക്കരുതെന്ന് ജനങ്ങളോടഭ്യർഥിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.... ഉത്തർപ്രദേശിലെ കാൺപൂരിൽ തീർഥാടകരുമായി സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 26 പേർ മരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ കുറിപ്പ് ....

കാൺപൂരിൽ ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 26 പേരാണ് മരിച്ചത്. ഉന്നാവോയിലെ ചന്ദ്രികാ ദേവി ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ തീർഥാടകർ സഞ്ചരിച്ച ട്രാക്ടറാണ് കുളത്തിലേക്ക് മറിഞ്ഞത്. ട്രാക്ടറിൽ 50 പേർ ഉണ്ടായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.ഇതേ തുടർന്ന് ട്രാക്ടർ
സഞ്ചരിക്കാൻ ഉപയോഗിക്കരുതെന്ന് യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നൽകി. കാൺപൂരിലെ റോഡപകടം ഹൃദയഭേദകമാണ്. ജില്ലാ മജിസ്‌ട്രേറ്റും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തു.
അപകടത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു അനുശോചനം രേഖപ്പെടുത്തി. മരണത്തിൽ അനുശോചനം പങ്കുവെച്ച പ്രസിഡന്റ് ദ്രൗപതി മുർമു പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തുകയും മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























