നെടുമ്പാശേരി വിമാനത്താവളത്തില്‍ വൻ സ്വര്‍ണവേട്ട; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമം: ദമ്പതികള്‍ പിടിയില്‍

കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. സ്വര്‍ണവുമായി വിദേശത്ത് നിന്നെത്തിയ ദമ്പതികള്‍ പിടിയിൽ. സ്വര്‍ണം അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കവെയാണ് ഇരുവരും പിടിയിലായത്. സംഭവത്തിൽ ആയഞ്ചേരി സ്വദേശി അബ്ദുല്‍ ജലീലും ഭാര്യയുമാണ് പിടിയിലായത്.
അതേസമയം ഇന്നലെയാണ് ഇവര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്. ദമ്പതികളിൽ നിന്നും 432 ഗ്രാം സ്വര്‍ണാഭരണങ്ങളും 1115 ഗ്രാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു. ചെക്കിങ്ങിനിടെ വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റാണ് പിടികൂടിയത്. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ബഹ്‌റൈനില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുള്‍ ജലീലും കുടുംബവുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലായത്.
മാത്രമല്ല അബ്ദുല്‍ ജലീല്‍ സ്വര്‍ണമിശ്രിതം ക്യാപ്‌സൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്. തുടർന്ന് ക്യാപ്‌സൂളുകള്‍ ആണ് ഇയാളില്‍ നിന്ന് കണ്ടെടുത്തത്. എന്നാൽ കൂടെയുണ്ടായിരുന്ന ഭാര്യ, 432 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത്.
https://www.facebook.com/Malayalivartha


























