‘വിജയത്തിന്റെ പ്രതീകമായ ദിനം’; എല്ലാവരുടെയും ജീവിതത്തിൽ ധൈര്യവും സംയമനവും പോസിറ്റീവ് എനർജിയും കൊണ്ടുവരട്ടെ” വിജയദശമി ആശംസകളുമായി പ്രധാനമന്ത്രി... വെറുപ്പിന്റെ ലങ്ക കത്തിക്കുക, അക്രമത്തിന്റെ മേഘനാഥൻ മായ്ച്ചു, ഈഗോയുടെ രാവണൻ അവസാനിക്കുന്നു, സത്യവും നീതിയും ജയിക്കട്ടെ എന്ന് രാഹുൽ ഗാന്ധി..

വിജയദശമി ദിനത്തില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വീറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസ നേർന്നത്.
പ്രധാനമന്ത്രിയുടെ ട്വീറ്റ്:
“വിജയത്തിന്റെ പ്രതീകമായ വിജയദശമിയിൽ എല്ലാ ദേശവാസികൾക്കും ആശംസകൾ. ഈ ശുഭമുഹൂർത്തം എല്ലാവരുടെയും ജീവിതത്തിൽ ധൈര്യവും സംയമനവും പോസിറ്റീവ് എനർജിയും കൊണ്ടുവരട്ടെ”; എന്നായിരുന്നു മോദി കുറിച്ചത്.
പ്രധാനമന്ത്രിയ്ക്ക് പുറമെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും വിജയദശമി ആശംസകൾ നേർന്നു. വെറുപ്പിന്റെ ലങ്ക കത്തിക്കുക, അക്രമത്തിന്റെ മേഘനാഥൻ മായ്ച്ചു, ഈഗോയുടെ രാവണൻ അവസാനിക്കുന്നു, സത്യവും നീതിയും ജയിക്കട്ടെ, ഏവർക്കും വിജയദശമി ആശംസകൾ എന്നായിരുന്നു രാഹുൽ ആശംസിച്ചത്.
അതേസമയം തിന്മയുടെ മേല്‍ നന്മയുടെയും അസത്യത്തിന് മേല്‍ സത്യത്തിന്റെയും വിജയമായ ഈ ഉത്സവം രാജ്യമൊട്ടാകെ ആഘോഷിക്കുകയാണ്. നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്.
‘ദശരാത്രി’കളിൽ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത കഥകളാണ് വിജയദശമിയുമായി ബന്ധപ്പെട്ടുളളത്. കേരളത്തിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കുന്ന ദിനം കൂടിയാണ് വിജയദശമി.
https://www.facebook.com/Malayalivartha


























