വാഹനമുള്ളവരുടെ ശ്രദ്ധയ്ക്ക്! റോഡിൽ തെരുവ് നായ്ക്കൾ ഉണ്ട് സൂക്ഷിച്ചോ! സംസ്ഥാനത്ത് തെരുവ് നായയുടെ കുറുകെ ചാട്ടത്തിനിടയിൽ ഉണ്ടായ അപകടത്തിൽ വീണ്ടും മരണം; കോട്ടയത്ത് തെരുവുനായ കുറുകെ ചാടി ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു

സംസ്ഥാനത്ത് തെരുവ് നായ കുറുകെ ചാടിയുണ്ടാകുന്ന അപകടങ്ങൾ വർധിക്കുന്നു. കോട്ടയത്ത് തെരുവുനായ ബൈക്കിന് കുറുകെ ചാടിയുണ്ടായ അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. സംഭവത്തിൽ പത്തനംതിട്ട ഇലവുംതിട്ട സ്വദേശി വി കെ രാജു ആണ് മരിച്ചത്.
അതേസമയം അപകടത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സെപ്റ്റംബര്‍ ഏഴിന് രാത്രിയാണ് അപകടമുണ്ടായത്. സംഭവ ദിവസം വ്യാപാരിയായ ഇദ്ദേഹം രാത്രി കട അടച്ച് വീട്ടിലേക്ക് വരുമ്പോഴാണ് ബൈക്കില്‍ തെരുവുനായ ഇടിച്ച് അപകടമുണ്ടായത്.
മാത്രമല്ല സംസ്ഥനത്ത് ഇത്തരത്തിലുള്ള അപകടങ്ങൾ വർദ്ധിക്കുമാകയാണ്. തെരുവുനായ കുറുകെ ചാടി ഇരുചക്രവാഹനത്തിൽ നിന്നും വീണ് പരുക്കേറ്റ ഗൃഹനാഥൻ ഒന്നരമാസമായി കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ കഴിയാതെ ചികിത്സയിലാണെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 7–ാംവാർഡ് എസ്എൻ പുരം തോട്ടുചിറയിൽ കെ.സത്യൻ(55) ആണ് തെരുവ് നായ കുറുകെ ചാടിയതിനെത്തുടർന്ന് ഇരുചക്രവാഹനത്തിൽ നിന്നും റോഡിൽ വീണ് കാൽമുട്ടിനു പരുക്കേറ്റ് ഒന്നരമാസമായി ചികിത്സയിൽ കഴിയുന്നത്. ഇത്തരത്തിൽ കിടപ്പിലായവരും, മരിച്ചവരും നിരവധി പേരാണ്.
https://www.facebook.com/Malayalivartha


























