കടയിലേക്കെന്ന് കള്ളം പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങി, പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം മുങ്ങി, ഒളിവിൽ താമസിക്കവേ ഭർത്താവിന്റെ പരാതിയിൽ പന്തളത്തെ ലോഡ്ജിൽ നിന്നും യുവതിയേയും കാമുകനേയും പിടികൂടി പോലീസ്...!!

വീട്ടിൽ നിന്നും കടയിൽ പോകുന്നെന്ന് പറഞ്ഞ് ഇറങ്ങി കാമുകനൊപ്പം പോയ യുവതിയും കാമുകനും പിടിയിൽ. കടക്കൽ ചരിപ്പറമ്പ് സ്വദേശികളായ അനുപമ, അനിൽകുമാർ എന്നിവർ പന്തളത്തെ ലോഡ്ജിൽ നിന്നാണ് പോലീസിന്റെ പിടിയിലായത്.അനുപമയുടെ ഭർവിന്റെ പരാതിയിടെ അടിസ്ഥാനത്തിലാണ് നടപടി.
കഴിഞ്ഞ മാസം 22നാണ് അനുപമയേയും ഒന്നര വയസുള്ള ആൺകുട്ടിയെയും അനിൽ കുമാറിനെയും കാണാതാകുന്നത്. പെൺകുഞ്ഞിനെ ഉപേക്ഷിച്ചാണ് കാമുകനൊപ്പം യുവതി പോയത്. അനുപമ വീട്ടിൽ തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെതുടർന്ന് അനുപമയുടെ ഭർത്താവ് മനു അനുപമയേയും ഇളയ കുട്ടിയേയും കാണാനില്ലെന്നും കാട്ടി കടയ്ക്കൽ പോലീസിൽ പരാതി നൽകിരുന്നു.
പോലീസ് മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ എറണാകുളം, പാലക്കാട് തുടങ്ങിയ സ്ഥലങ്ങളിൽ ഇവർ ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിക്കുകയായിരുന്നു.പിന്നീട് പന്തളത്ത് ലോഡ്ജിൽ താമസിക്കുന്നതായും വിവരം ലഭിച്ചതിനെ തുടർന്ന് കടക്കൽ പോലീസ് പന്തളത്തെത്തി രണ്ടുപേരെയും ലോഡ്ജിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha


























