രണ്ടു ദിവസം മുൻപ് കോട്ടയത്ത് നിന്നും കാണാതായി മൂന്നാം ദിവസം...തിരുവനന്തപുരത്ത് റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...കോട്ടയം സ്വദേശി ജയിംസ് വര്‍ഗീസിന്റെ മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കം...ബൈല്‍ ഫോണില്‍ ആത്മഹത്യ ചിത്രീകരിക്കാനുള്ള ശ്രമം നടന്നതായും സംശയം..ദുരൂഹത ഏറുന്നു...

ദിവസങ്ങള്‍ക്ക് മുമ്പാണ് ജയിംസ് വര്‍ഗീസിനെ കോട്ടയത്തുനിന്ന് കാണാതായത്. ഇതുസംബന്ധിച്ച് കോട്ടയം ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ യുവാവിന്റെ മൃതദേഹം തിരുവനന്തപുരം പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളാണ് ഈ മൃതദേഹം ആധിക്യം കണ്ടത്.ഉടനെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.പോലീസ് നടത്തിയ പരിശോധനയില്‍ മരിച്ചത് ജയിംസ് വര്‍ഗീസ് ആണെന്ന് തിരിച്ചറിഞ്ഞു. ജയിംസ് വര്‍ഗീസിന്റെ കാര്‍ സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട നിലയിലും കണ്ടെത്തിയിരുന്നു.
തിങ്കളാഴ്ച ഉച്ചയോടെയാണ് യുവാവ് റബര്‍ തോട്ടത്തില്‍ എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. തിങ്കളാഴ്ച ഉച്ചയ്ക്ക് എം.സി. റോഡില്‍ കാര്‍ നിര്‍ത്തിയ ശേഷം ഇദ്ദേഹം റബര്‍ തോട്ടത്തിലേക്ക് നടന്നുപോകുന്ന സിസിടിവി ദൃശ്യവും പോലീസിന് ലഭിച്ചിട്ടുണ്ട്. മൃതദേഹത്തിനരികില്‍നിന്ന് യുവാവിന്റെ മൊബൈല്‍ ഫോണും കണ്ടെടുത്തു.തിങ്കളാഴ്ച ഉച്ചയോടെ തന്നെ യുവാവ് ജീവനൊടുക്കിയെന്നാണ് പോലീസ് കരുതുന്നത്. മൊബൈല്‍ ഫോണില്‍ ആത്മഹത്യ ചിത്രീകരിക്കാനുള്ള ശ്രമം നടന്നതായും സംശയിക്കുന്നു. സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്.
https://www.facebook.com/Malayalivartha


























