കാര്യങ്ങൾ മാറുകയാണ്;ടൂറിസത്തിൽ കുതിച്ചുചാട്ടമുണ്ടായി; കാശ്മീരിൽ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തും; ഭീകര വാദം നടത്തുന്ന പാകിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറല്ല; തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഭീകര വാദം നടത്തുന്ന പാകിസ്ഥാനുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് തുറന്നടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കാശ്മീരിൽ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്താൻ ഒരുങ്ങുകയാണെന്നും അമിത് ഷാ വ്യക്തമാക്കി. കശ്മീരിൽ കാര്യങ്ങൾ മാറുകയാണ് എന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം പുതിയ നിക്ഷേപങ്ങൾ എത്തുന്നുവെന്നും പറഞ്ഞു. ടൂറിസത്തിൽ കുതിച്ചുചാട്ടമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദം നടത്തുന്ന പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറല്ലെന്നും അമിത് ഷാ കാശ്മീരിൽ വച്ച് തുറന്നടിച്ചിരിക്കുകയാണ്.
ജമ്മുകശ്മീരില്‍ അമിത്ഷായുടെ സന്ദർശനം തുടരുകയാണ് . ഇന്ന് രണ്ടാം ദിനമാണ്. ജമ്മു കശ്മീരിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുക എന്ന ലക്ഷ്യത്തോടെ അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതലയോഗം ചേർന്നിരുന്നു . അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റവും താഴ്വരിയിലെ സുരക്ഷയും യോഗത്തിൽ വിശദമായി പരിശോധിക്കുകയുണ്ടായി.അമിത് ഷാ ഇന്നലെ നടത്തിയ പര്യടത്തിനിടയിൽ ജമ്മുകശ്മീരില്‍ ഗുജ്ജർ, ബകർവാൾ, പഹാഡി വിഭാഗങ്ങളെ പട്ടികജാതിയിലുൾപ്പെടുത്തി സംവരണം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.
മൂന്ന് വിഭാഗക്കാർക്കും സംവരണം നല്‍കണമെന്ന ശുപാർശ നല്‍കിയത് ജമ്മുകശ്‍മീര്‍ ലഫ് ഗവർണർ നിയോഗിച്ച സമിതിയായിരുന്നു. ശുപാർശ പരിശോധിക്കാനായി സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. സമിതി നല്‍കുന്ന നിർദേശങ്ങൾ നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. പഹാഡി വിഭാഗക്കാർക്ക് സംവരണം നല്‍കുകയാണെങ്കില്‍ രാജ്യത്ത് ഭാഷാ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്ന ആദ്യ നടപടിയായിരിക്കും ഇതെന്നതാണ് ശ്രദ്ധേയമായ കാര്യം, പഹാഡീ വിഭാഗക്കാരുടെ ജനസംഖ്യ ആറ് ലക്ഷത്തോളമാണ് . എന്തായാലും ജമ്മു കശ്മീർ സന്ദർശനം തുടരുകയാണ് അമിത് ഷാ.
https://www.facebook.com/Malayalivartha


























