കൂട്ടത്തിലൊരു തെറ്റുകാരൻ ഉണ്ടെങ്കിൽ അയാളെ തള്ളിപ്പറയുന്നതിനു പകരം കമന്റ് മുക്കിയാൽ തെറ്റുകാരനെ പൗലോസ് ഒന്നടങ്കം സംരക്ഷിക്കുകയാണെന്നേ നാട്ടുകാർ കരുതൂ; വന്നു വന്ന് കടയിൽ വെച്ചാലും കമന്റിൽ വെച്ചാലും 'മാങ്ങയാണോ എടുത്തിരിക്കും' എന്ന മട്ടിലായി പൗലോസിന്റെ കാര്യം; അയ്യേ, അയ്യയ്യേ! പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

കഴിഞ്ഞ ദിവസം ഒരു പോലീസ് മാമ്പഴം മോഷ്ടിക്കുന്ന ദൃശ്യങ്ങൾ നാം കണ്ടതാണ്. ആ പോലീസുകാരൻ ഇപ്പോൾ സസ്‌പെൻഷനിൽ ആണ്. ഇപ്പോൾ ഇതാ ഈ സംഭവത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
എന്നാലുമെന്റെ കേരളാ പൗലോസേ, ഇത് നാണക്കേടാണ് കേട്ടോ! നുമ്മടെ ആൾക്കാർക്കെതിരെ ഒരു ഏജൻസിയും റിപ്പോർട്ട് കൊടുത്തിട്ടില്ലെന്ന കേരളാ പൗലോസിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ കമന്റ് ബോക്സിൽ ഞാനൊരു മാങ്ങായുടെ ഇമോജി ഇട്ടിരുന്നു. അയ്യായിരത്തോളം ലൈക്കൊക്കെ കിട്ടി വിലസിച്ചു നിൽക്കുമ്പോൾ പെട്ടെന്ന് ഠിം! കമന്റ് കാണ്മാനില്ല.
എന്തായാലും ട്രോളന്മാർ എന്ന് പേരെടുത്ത കേരളാ പൗലോസ് സോഷ്യൽ മീഡിയ ടീമിന്റെ സഹിഷ്ണുത ഇത്രയൊക്കെയേ ഉള്ളൂവെന്ന് ഇതോടെ മനസ്സിലായി. ഇങ്ങനെ തുടങ്ങിയാൽ, ജനകീയമായ പ്രതികൂല കമന്റുകൾ തിരഞ്ഞുപിടിച്ചു മുക്കുന്ന ഡബിൾ ഇൻവെർട്ടഡ് ആസാദ് കാശ്മീർ ഫൂലൻ ദേവൻ ഇക്കായും കേരളാ പൗലോസും തമ്മിൽ എന്ത് വ്യത്യാസം!
കൂട്ടത്തിലൊരു തെറ്റുകാരൻ ഉണ്ടെങ്കിൽ അയാളെ തള്ളിപ്പറയുന്നതിനു പകരം കമന്റ് മുക്കിയാൽ തെറ്റുകാരനെ പൗലോസ് ഒന്നടങ്കം സംരക്ഷിക്കുകയാണെന്നേ നാട്ടുകാർ കരുതൂ. വന്നു വന്ന് കടയിൽ വെച്ചാലും കമന്റിൽ വെച്ചാലും 'മാങ്ങയാണോ എടുത്തിരിക്കും' എന്ന മട്ടിലായി പൗലോസിന്റെ കാര്യം. അയ്യേ, അയ്യയ്യേ!
https://www.facebook.com/Malayalivartha


























