രാത്രി വൈകി കടയടച്ചുപോകാൻ തുടങ്ങിയ കടയുടമയെ നിർബന്ധിച്ച് കട തുറപ്പിച്ച് മോഷണം; പണമടങ്ങിയ ബാഗ് മോഷ്ടിച്ച് യുവാക്കൾ! ബാഗ് തിരികെ വയ്ക്കാൻ എത്തിയപ്പോൾ സിസിടിവിയിൽ കുടുങ്ങി

രാത്രി വൈകി കടയടച്ചുപോകാൻ തുടങ്ങിയ കടയുടമയെ നിർബന്ധിച്ച് കട തുറപ്പിച്ച് മോഷണം. കടയുടമയുടെ കയ്യിലുണ്ടായിരുന്ന പണമടങ്ങിയ ബാഗ് മോഷ്ടിച്ച് യുവാക്കൾ. പൊള്ളക്കടയിൽ അനാദി കട നടത്തിവരുന്ന ഗോവിന്ദന്റെ ബാഗാണ് ചൊവ്വാഴ്ച ഇവർ മോഷ്ടിച്ചത്. കടയടയ്ക്കാൻ തുടങ്ങിയപ്പോൾ പഴം വേണമെന്ന് പറഞ്ഞ് എത്തിയ ആളാണ് കട തുറക്കുന്നതിനിടെ ബാഗ് മോഷ്ടിച്ച് കടന്നുകളയുകയാണ് ചെയ്യുന്നത്.
അതോടൊപ്പം തന്നെ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരാളുടെ മോട്ടോർ സൈക്കിളിൽ കയറി ബാഗുമായി രക്ഷപ്പെടുകയാണ് ചെയ്തത്. എന്നാൽ കട തുറക്കാൻ നേരം പുറത്തുവച്ച ബാഗ് മോഷണം പോയത് ഗോവിന്ദൻ അറിഞ്ഞിരുന്നില്ല. പഴം വാങ്ങാൻ വന്നയാൾ മറ്റെന്തെങ്കിലും ആവശ്യത്തിന് പോയതാകുമെന്ന് കരുതി വീണ്ടു കട പൂട്ടി ഇറങ്ങുമ്പോഴാണ് ബാഗ് മോഷണം പോയത് ഇയാൾ അറിയുന്നത് തന്നെ.
ഇതേത്തുടന്ന് ബാഗിൽ അയ്യായിരത്തോളം രൂപ ഉണ്ടായിരുന്നു. ഗോവിന്ദന്റെ പരാതിയിൽ അമ്പലത്തറ പൊലിസ് അന്വേഷണം ആരംഭിച്ചു. എങ്കിലും സംഭവത്തിന്റെ വഴിത്തിരിവുണ്ടാകുന്നത് ഇന്ന് രാവിലെയാണ്. ഇന്ന് രാവിലെ 10.27 ന് മോഷണം പോയ അതേ ബാഗ് കള്ളൻ തിരികെ കടയുടെ പുറത്ത് കൊണ്ടുവയ്ക്കുകയുണ്ടായി. ഇയാൾ ബാഗ് കൊണ്ടുവെക്കുന്നതിന്റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. എന്നാൽ ബാഗിൽ പണം ഉണ്ടായിരുന്നില്ല. ഇയ്യാൾ ഒഴിഞ്ഞ ബാഗ് മാത്രമാണ് തിരികെ കൊണ്ടുവച്ചത്.
https://www.facebook.com/Malayalivartha


























