ഇനി വരാനുള്ള ഏകദിന പരമ്പരയിൽ കോഹ്ലി ജി, രോഹിത് ജി, എസ് കെ വൈ ജി അടക്കം ഭൂരിഭാഗം സൂപ്പർ താരങ്ങൾക്കും വിശ്രമം കൊടുത്തലോ; ശിഖർ ധവാൻ ജിയുടെ നേതൃത്വത്തിൽ സഞ്ജു ജി അടക്കമുള്ള ടീമിൽ നിന്നും മികച്ച വിജയം പ്രതീക്ഷിക്കുന്നു; മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പൃഥ്വി ഷാ ജിക്ക് അവസരം കൊടുക്കാത്തതിൽ അപലപിക്കുന്നു; സന്തോഷ് പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം

ഇനി വരാനുള്ള ഏകദിന പരമ്പരയിൽ കോഹ്ലി ജി, രോഹിത് ജി, എസ് കെ വൈ ജി അടക്കം ഭൂരിഭാഗം സൂപ്പർ താരങ്ങൾക്കും വിശ്രമം കൊടുത്തലോ.. ശിഖർ ധവാൻ ജിയുടെ നേതൃത്വത്തിൽ സഞ്ജു ജി അടക്കമുള്ള ടീമിൽ നിന്നും മികച്ച വിജയം പ്രതീക്ഷിക്കുന്നു. മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പൃഥ്വി ഷാ ജിക്ക് അവസരം കൊടുക്കാത്തതിൽ അപലപിക്കുന്നു. സന്തോഷ് പണ്ഡിറ്റ് പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പണ്ഡിറ്റിൻ്റെ ക്രിക്കറ്റ് നിരീക്ഷണം
മൂന്നാം T20 യിൽ ഇന്ത്യ സൗത്ത് ആഫ്രിക്കയോട് 49 റൺസിന് ദയനീയമായി പരാജയപ്പെട്ടു. പക്ഷേ ഇന്ത്യ (2-1) പരമ്പര മുമ്പേ സ്വന്തമാക്കിയിരുന്നു. ശ്രേയസ് അയ്യർ ജി അടക്കം പലരും കിട്ടിയ അവസരം മുതലാക്കാൻ സാധിക്കാത്തതും , തീരെ മോശം ബൗളിംഗ് നിർണായകമായ ക്യാച്ച് നഷ്ടപ്പെടുത്തിയത് ഒക്കെയാണ് യഥാർഥ പരാജയ കാരണം. ഇന്ത്യൻ ബാറ്റിങ്ങിൽ തുടക്കം തന്നെ വിക്കറ്റ് നഷ്ടപെട്ടു പതറിയപ്പോൾ ആറു ബൗളർമാരെയും കൊണ്ടു കളിക്കുവാൻ ഇറങ്ങിയ രോഹിത് ശർമ ജിക്ക് അക്സർ പട്ടേൽ ജി യെയൊ മറ്റൊരു ബൗളർ യൊ മൂന്നാമനായി ഇറക്കി ഒന്ന് പരീക്ഷിക്കാമായിരുന്നു.
തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുന്ന അവസരത്തിൽ സൂപ്പർ താരം സൂര്യ കുമാർ യാദവ് ജിക്ക് കുറച്ചു കൂടി പക്വത കാണിക്കാമായിരുന്ന്. 21 പന്തിൽ 46 എടുത്ത ദിനേഷ് കാർത്തിക് ജിക്ക് അർഹിച്ച ഫിഫ്റ്റി നഷ്ടപ്പെട്ടതിൽ വിഷമം ഉണ്ട്. ആദ്യം ബാറ്റ് ചെയ്ത സൗത്ത് ആഫ്രിക്ക ആർ റോസോ ജിയുടെ വെടിക്കെട്ട് (48 പന്തിൽ 100*) , Q De Kock ജിയുടെ 68 പിൻബലത്തിൽ 227/3 നേടിയപ്പോൾ ഇന്ത്യയുടെ മറുപടി 178 ൽ അവസാനിച്ചു. അവസാന ഓവറുകളിൽ ചാഹർ ജി, (31) ഉമേഷ് ജി (20*) ഒക്കെ ബാറ്റു കൊണ്ട് മികച്ച പ്രകടനം കാഴ്ച വെച്ചു.. പക്ഷേ കാര്യം ഉണ്ടായില്ല.
സൗത്ത് ആഫ്രിക്ക യുടെ ജി 26 റൺസിന് 3 വിക്കറ്റ്സ് നേടി, കൂടെ റബാദ ജി, പരമ്പര മുഴുവൻ മികവ് പുലർത്തി കളിച്ച കേശവ് മഹാരാജ് ജി എന്നിവരാണ് ഇന്ത്യയുടെ ബാറ്റിംഗ് തകർത്തത്. യഥാർത്ഥത്തിൽ റൺസ് ഒഴുകുന്ന പിച്ചിൽ ഏതെങ്കിലും ഒരു സൂപ്പർ താരം ഒരറ്റത്ത് നിന്ന് പൊരുതിയിരുന്ന് എങ്കിൽ ഇന്ത്യക്ക് ഈ സ്കോർ chase ചെയ്യാമായിരുന്നു. പൊട്ടെ.. സാരമില്ല..
(വാൽകഷ്ണം.. ഇനി വരാനുള്ള ഏകദിന പരമ്പരയിൽ കോഹ്ലി ജി, രോഹിത് ജി, SKY ജി അടക്കം ഭൂരിഭാഗം സൂപ്പർ താരങ്ങൾക്കും വിശ്രമം കൊടുത്തലോ.. ശിഖർ ധവാൻ ജിയുടെ നേതൃത്വത്തിൽ സഞ്ജു ജി അടക്കമുള്ള ടീമിൽ നിന്നും മികച്ച വിജയം പ്രതീക്ഷിക്കുന്നു. മികച്ച പ്രകടനം കാഴ്ച വെച്ചിട്ടും പൃഥ്വി ഷാ ജിക്ക് അവസരം കൊടുക്കാത്തതിൽ അപലപിക്കുന്നു.)
https://www.facebook.com/Malayalivartha


























