പത്തനംതിട്ടയിൽ പുല്ലു വെട്ടുന്നതിനിടെ കല്ല് തെറിച്ച് കടന്നല്‍ ഇളകി; കടന്നല്‍ കുത്തേറ്റ് തൊഴിലാളി മരിച്ചു

പത്തനംതിട്ടയിൽ പുല്ലു വെട്ടുന്നതിനിടെ കടന്നല്‍ കുത്തേറ്റ് തൊഴിലാളി മരിച്ചു. സംഭവത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരിച്ചത്. അന്ത്യാളൻക്കാവ് ആറൊന്നില്‍ ജോസഫ് മാത്യു(60) ആണ് കടന്നല്‍ കുത്തേറ്റ് മരിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കാട് മെഷീൻ ഉപയോഗിച്ച് വെട്ടുന്നതിനിടയിൽ ആണ് സംഭവം നടന്നത്. കല്ല് തെറിച്ച് കടന്നല്‍ ഇളകുകയായിരുന്നു. കുത്തേറ്റ ഉടൻ തന്നെ ആദ്യം പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന്, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
തുടർന്ന് ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സംസ്കാരം വ്യഴാഴ്ച കാട്ടൂർ സെന്റ് ആൽബെട്ട്സ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ വടശ്ശേരിയിൽ പേഴുംപാറ കാലാക്കൽ കുടുംബാംഗം അന്നമ്മ ജോസഫ്. മക്കൾ: അജിൻ(വിദ്യാർത്ഥി), ഏഞ്ചൽ(ഏഴാം ക്ലാസ് വിദ്യാത്ഥിനി).
https://www.facebook.com/Malayalivartha


























