ഗോവയ്ക്കെന്താ കൊമ്പുണ്ടോ? ഗോവയ്ക്ക് അങ്ങനെയാകാമെങ്കിൽ തീർച്ചയായിട്ടും കേരളത്തിലും ആകാൻ കഴിയും; ഗോവ ഉറുമ്പിനോളം ചെറുതെന്നും കേരളം ആനയുടെയത്ര വലിപ്പമുണ്ടെന്നും കരുതുന്നവർക്ക് നല്ല നമസ്കാരം; ഡോ സുൽഫി നൂഹുവിന്റെ കുറിപ്പ്

ഗോവയ്ക്കെന്താ കൊമ്പുണ്ടോ? ഗോവയ്ക്ക് അങ്ങനെയാകാമെങ്കിൽ തീർച്ചയായിട്ടും കേരളത്തിലും ആകാൻ കഴിയും. ഗോവ ഉറുമ്പിനോളം ചെറുതെന്നും കേരളം ആനയുടെയത്ര വലിപ്പമുണ്ടെന്നും കരുതുന്നവർക്ക് നല്ല നമസ്കാരം. നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് ഡോ സുൽഫി നൂഹു. അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ; പട്ടി കടി തന്നെയാണ് വിഷയം.
2030 ന് റേബീസ് മൂലമുള്ള മരണം തുടച്ചു മാറ്റുവാനുള്ള ശ്രമം ലോകാരോഗ്യ സംഘടന തുടരുകയാണ്. കേരളത്തിലെ നീറുന്ന പ്രശ്നവും. അപ്പോൾ ഗോവ സംസ്ഥാനത്തെ മോഡലാക്കേണ്ട ചെറു വിഷയം ഇവിടെ നിലനിൽക്കുന്നു. ലോകാരോഗ്യ സംഘടനയും ലോകത്തെ പ്രധാനപ്പെട്ട മെഡിക്കൽ സംഘടനകളും പ്രൊഫഷണൽ ജേണലുകളും മുക്തകണ്ഠം പ്രശംസിക്കുന്ന തരത്തിലേക്ക് പരിപൂർണ്ണമായി തന്നെ ഗോവ സർക്കാർ റാബീസ് നിയന്ത്രണം നടപ്പിലാക്കിയിട്ടുണ്ട്.
മിഷൻ റാബീസ് പോലെയുള്ള ബൃഹത് സംരംഭങ്ങളുടെ സപ്പോർട്ടും നിശ്ചയദാർഢ്യമുള്ള പ്രവർത്തനങ്ങൾ കാഴ്ചവെച്ച ഗോവ സർക്കാരും ചേർന്ന് ലോകം തന്നെ ചർച്ച ചെയ്യുന്ന രീതിയിലേക്ക് ആ സംരംഭത്തെ എത്തിച്ചിരിക്കുന്നു. ഗോവയ്ക്കെന്താ കൊമ്പുണ്ടോ? ഗോവയ്ക്ക് അങ്ങനെയാകാമെങ്കിൽ തീർച്ചയായിട്ടും കേരളത്തിലും ആകാൻ കഴിയും.
അതിന് പതിന്മടങ്ങ് മികവോടെ. ഗോവ ഉറുമ്പിനോളം ചെറുതെന്നും കേരളം ആനയുടെയത്ര വലിപ്പമുണ്ടെന്നും കരുതുന്നവർക്ക് നല്ല നമസ്കാരം. ചെറു ചെറു ഗോവകൾ കേരളത്തിലുടനീളം ഉണ്ടാകണം. അത് തന്നെയാണ് ഒരു ലോങ്ങ് ടൈം സ്ട്രാറ്റജി -പ്രഥമ ശുശ്രൂഷ. -പട്ടികടി ഏറ്റതിനുശേഷം ഉള്ളവാക്സിനേഷൻ പ്രോസസ് -കമ്മ്യൂണിറ്റി ഡോഗ്സിന്റെയും പെറ്റ് ഡോഗ്സിന്റെയും വാക്സിനേഷൻ -മാലിന്യ സംസ്കരണത്തിലെ അപാകതകൾ -ബ്രീഡേഴ്സിന്‍റെ വഴിവിട്ട രീതികൾ - വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസ്
-പൊതുജനങ്ങൾക്കുള്ള പ്രത്യേകിച്ച് കുട്ടികൾക്കുള്ള മികച്ച അവബോധം എല്ലാം ചേർന്ന് കേരളത്തിന് ഒരു മിഷൻ റേബീസ് കേരള ഉണ്ടാകണം. അതെ ,കേരളത്തിന് ഗോവയെക്കാൾ വലിയ ഒരു കൊമ്പുണ്ട്. ഒരാന കൊമ്പ്! ഡോ സുൽഫി നൂഹു
https://www.facebook.com/Malayalivartha


























