ഗുരൂവായൂര്‍ ക്ഷേത്രത്തില്‍ മോഷണം നടത്തിയ യുവതി പിടിയിൽ

ദൈവത്തിന്റെ അടുത്തും രക്ഷയില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ യുവതിയുടെ പക്കല്‍ നിന്നും പണമടങ്ങിയ ബാഗ് കവര്‍ന്ന മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി ഹസീനയാണ് അറസ്റ്റിലായത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഭര്‍ത്താവ് ഉസ്മാന്‍ ഓടി രക്ഷപ്പെട്ടു. പാലക്കാട് സ്വദേശി ഓമനയുടെ ബാഗാണ് പ്രതികള്‍ ക്ഷേത്രത്തിലെ കൊടിമരത്തിന് അരികില്‍വെച്ച് മോഷ്ടിച്ചത്.
കുടുംബത്തോടൊപ്പം ദര്‍ശനത്തിനായി ക്യൂനില്‍ക്കുന്നതിനിടെയാണ് ഓമനയുടെ ബാഗ് മോഷണം പോയത്. എന്നാല്‍ മോഷണം സമീപത്ത് നിന്നവരുടെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് യുവതി പിടിയിലായത്. പിന്നാലെ ഗുരുവായൂര്‍ ടെമ്ബിള്‍ എസ് ഐ ബാലചന്ദ്രന്‍ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ഇവരില്‍ നിന്ന് 13,244 രൂപയും മൂന്ന് പഴ്‌സുകളും കണ്ടെടുത്തു. പിടികൂടിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പ്രതിയെ ചാവക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചു.
ശേഷം ഹസീനയെ സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്തു. ഭര്‍ത്താവിനും 12 വയസുള്ള മകനുമൊത്താണ് യുവതി കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ എത്തിയത്. തുടര്‍ന്ന് ക്ഷേത്രപരിസരത്ത് ലോഡ്‌ജെടുത്തു. മകനെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ഇരുവരും മോഷണത്തിന് ഇറങ്ങിയത്. സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത യുവതിയെ കോടതിയില്‍ ഹാജരാക്കി.
https://www.facebook.com/Malayalivartha


























