ലോട്ടറി അടിച്ചിട്ടും യോഹമില്ല; ആത്മഹത്യ ഭീഷണിയുമായി യുവാവ്

ലോട്ടറി അടിച്ചാൽ മാത്രം പോര. അനുഭവിക്കാനും യോഗം വേണം. ലോട്ടറി അടിച്ച തുക തട്ടിയെടുത്തെന്ന് ആരോപിച്ച് യുവാവിന്റെ ആത്മഹത്യ ഭീഷണി. വയനാട് കല്‍പ്പറ്റയിലെ ലോഡ്ജില്‍ കൊല്ലം സ്വദേശിയായ യുവാവാണ് ആത്മഹത്യഭീഷണി മുഴക്കിയത്. പുനലൂര്‍ രമേശന്‍ എന്നയാളാണ് പെട്രോളും മണ്ണെണ്ണയും ദേഹത്തൊഴിച്ച് ഭീഷണിപ്പെടുത്തിയത്.
ഇന്നലെ രാവിലെയോടെയാണ് രമേശന്‍ കല്‍പ്പറ്റയിലെത്തിയത്. ഇന്ന് രാവിലെ കല്‍പ്പറ്റ പ്രസ് ക്ലബിലേക്കും പോലീസ് സ്‌റ്റേഷനിലേക്കും വിളിച്ച് താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും തനിക്ക് നീതി ലഭിക്കുന്നില്ലെന്നും പറയുകയായിരുന്നു.
ഇതിന് പിന്നാലെ സ്ഥലത്തെത്തിയ പോലീസുകാരെ കണ്ടതോടെ ഇയാള്‍ മുറിയില്‍ കയറി വാതിലടച്ചു. ജില്ലാ കളക്ടറും തഹസില്‍ദാരും എത്താതെ വാതില്‍ തുറക്കില്ലെന്ന് പറഞ്ഞു. മണിക്കൂറുകളോളം ഫയര്‍ഫോഴ്‌സും പോലീസും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ വാതില്‍ തുറക്കാന്‍ കൂട്ടാക്കിയില്ല. പിന്നാലെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറി കീഴ്‌പ്പെടുത്തുകയായിരുന്നു.
2020 ല്‍ തനിക്ക് ലോട്ടറി അടിച്ചെന്നും, എന്നാല്‍ ഈ തുക അമ്ബലവയല്‍ സ്വദേശിയായ ഒരാള്‍ തട്ടിയെടുത്തെന്നുമാണ് രമേശന്‍ ആരോപിക്കുന്നത്. ഇത് ചൂണ്ടിക്കാണിച്ച് സുല്‍ത്താന്‍ ബത്തേരി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടി ഉണ്ടായില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യാ ഭീഷണി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























