സംസ്ഥാനത്ത് വീണ്ടും തെരുവുനായ ആക്രമണം; കൊച്ചിയില്‍ 12 പേര്‍ക്ക് കടിയേറ്റു; തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കേരളത്തിൽ വീണ്ടും തെരുവ് നായയുടെ ആക്രമണം. കൊച്ചി തൃക്കാക്കരയില്‍ തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു. രാവിലെ പ്രഭാത നടത്തത്തിനിറങ്ങിയവര്‍ക്കാണ് നായയുടെ കടിയേറ്റത്.
ഇന്ന് രാവിലെ തൃക്കാക്കര ക്ഷേത്രം റോഡ്, കുസാറ്റ് പൈപ്പ് ലൈന്‍ റോഡ് എന്നിവിടങ്ങളില്‍ വെച്ചാണ് നായയുടെ ആക്രമണമുണ്ടായത്. മാത്രമല്ല ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
അതേസമയം തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുന്നതാണ്. സംസ്ഥാനത്തെ ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി തേടി കേരളവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഇതും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
എന്നാൽ നിലവിൽ ഹർജിയിൽ ഇടക്കാല ഉത്തരവിനാണ് ഇന്ന് സാധ്യത. ഇപ്പോൾ കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടുകയാണ്. കൂടാതെ ഇത് മൂലമുള്ള മരണ സംഖ്യയും ഉയർന്ന് വരുന്നു. ഇതിനു പിന്നാലെ തെരുവ് നായകളുടെ എണ്ണം വർധിച്ചതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തും സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകി.
https://www.facebook.com/Malayalivartha




















