നരബലി രണ്ട് മാസത്തെ ഇടവേളകളിൽ: ഏജന്റ് ലോട്ടറി വില്പനക്കാരിയായ സ്ത്രീയെ അടക്കം കടത്തിയത് അതിവിദഗ്ധമായി! ആഭിചാര ക്രിയകളിൽ കേമനായ വൈദ്യനെ ഏജന്റ് പരിചയപ്പെട്ടത് വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ:- പെരുമ്പാവൂർ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് വാഗ്‌ദാനം....

പോലീസ് നടത്തിയ മിസ്സിംഗ് കേസ് അന്വേഷണത്തിനിടെ പുറത്ത് വന്നത് മുമ്പെങ്ങും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നരബലിയുടെ വാർത്തയായിരുന്നു. വൈദ്യ ദമ്പതികളുടെ സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായായിരുന്നു നരബലി നടന്നത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗൽ സിംഗ്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. കടവന്ത്ര പൊന്നുരുണി സ്വദേശി പത്മം, കാലടി സ്വദേശിനി റോസ്‌ലി എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീകളിൽ ഒരാൾ ലോട്ടറി വില്പനക്കാരിയായിരുന്നു.
ഷിഹാബിന് നേരിട്ട് പരിചയമുള്ള സ്ത്രീകളായിരുന്നു ഇവർ. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് റോസ്ലിന്റെ കൊലപാതകവും പുറത്തായത്. ഇരുവർക്കും അമ്പത് വയസിനോടടുത്ത് പ്രായമുണ്ട്. നരബലിക്കായി റോസ്‌ലിയെയാണ് ആദ്യം കൊണ്ടുപോയത്. ഷിഹാബാണ് സ്ത്രീയെ വൈദ്യന് പരിചയപ്പെടുത്തിക്കൊടുത്തത്. തുടർന്ന് മറ്റൊരു ആവശ്യത്തിനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോയത്. പിന്നീട് പൂജ നടത്തി ബലി നൽകുകയായിരുന്നുവെന്നാണ് വിവരം. കഴുത്തറുത്ത് കൊന്ന്, മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു.
ലോട്ടറി വിൽപ്പനക്കാരിയായ പത്മത്തെ സെപ്തംബർ 27നാണ് കാണാതായത്. തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ റോസ്‌ലിൻ ലോട്ടറി കച്ചവടത്തിനായാണ് കാലടിയിലെ മറ്റൂരിലെത്തിയത്. 49 വയസുള്ള ഇവർ മറ്റൂരിൽ പങ്കാളിക്കൊപ്പം താമസിക്കുകയായിരുന്നു. ഓഗസ്റ്റ് 17 ന് ഇവരെ കാണാതായതായി മകൾ പരാതി നൽകിയിരുന്നു. എന്നാൽ പല സ്ഥലത്തും മാറിമാറി താമസിക്കുന്ന സ്വഭാവമായതിനാൽ റോസ്‌ലിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പത്മയെ കണ്ടെത്താനുള്ള അന്വേഷണത്തിന് ഒടുവിലാണ് റോസ്‌ലിനും സമാനമായ നിലയിൽ കൊല്ലപ്പെട്ടതായി വ്യക്തമായത്.
ആഭിചാരക്രിയകൾ ചെയ്യുന്നയാളാണ് തിരുമ്മു ചികില്‍സ നടത്തുന്ന ഭഗവല്‍സിങ്. ഇയാൾക്കും കുടുംബത്തിനും ഐശ്വര്യവും സമ്പത്തും ലഭിക്കാനായി സ്ത്രീകളെ തിരുവല്ലയിലേക്ക് എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു. റോസ്‌ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്. മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിലാണ്. കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നാണ് പ്രതികൾ നൽകിയ മൊഴി. പെരുമ്പാവൂർ സ്വദേശിയായ ഏജന്റാണ് ഇതിന്റെ മുഖ്യ ആസൂത്രകനെന്നാണ് വിവരം. ഇയാൾ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി.
തിരുവല്ല സ്വദേശിയായ വൈദ്യരെ ആദ്യം പരിചയപ്പെട്ടു. വൈദ്യരോട് പെരുമ്പാവൂർ സ്വദേശിയായ ഒരാളെ പ്രീതിപ്പെടുത്തിയാൽ ജീവിതത്തിൽ വലിയ നേട്ടങ്ങളുണ്ടാകുമെന്ന് ഇയാൾ വിശ്വസിപ്പിക്കുകയുമായിരുന്നു. പിന്നീട് ഷിഹാബ് തന്നെയാണ് സ്ത്രീകളെ മറ്റ് കാരണങ്ങൾ പറഞ്ഞ് തിരുവല്ലയിലേക്ക് എത്തിച്ചത്. കാലടി മലയാറ്റൂര്‍ സ്വദേശിനി റോസിലിയെ കാണാതായത് ആറുമാസം മുമ്പാണ്. കൊച്ചി എസ്ആര്‍എം റോഡ് സ്വദേശിയാണ്. പ്രതി അമ്മയെ എല്ലാദിവസവും ഫോണില്‍ വിളിക്കാറുണ്ടായിരുന്നുവെന്ന് പത്മത്തിന്റെ മകന്‍ ശെല്‍വന്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു. അമ്മയെ വിളിച്ചിട്ടു കിട്ടാതെ വന്നപ്പോഴാണ് ധര്‍മപുരിയില്‍ നിന്ന് വന്ന് പരാതി നല്‍കിയതെന്ന് മകൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha