റോഡപകടങ്ങൾക്ക് പരിഹാരം കെ-റെയിൽ! മുഖ്യന്റെ കുതന്ത്രം! അണ്ണാക്കിൽ പടക്കംപൊട്ടിച്ച് ജനങ്ങൾ; ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു; കെ-റെയിൽ സ്‌റ്റോപ്പുകളിലേക്ക് മാത്രം ജനങ്ങൾ യാത്ര ചെയ്താൽ മതിയാകുമോയെന്ന് സോഷ്യൽ മീഡിയ

സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ കെ റെയിൽ എങ്ങനെയും കേരളത്തിൽ കൊണ്ട് വരണം എന്നാണ് മുഖ്യനും പാടുപെട്ട് കണക്ക് കൂട്ടുന്നത്. എന്നാൽ ജനങ്ങളുടെ കൂട്ടമായ പ്രതിഷേധത്തെ തുടർന്ന് കുബുദ്ധികളും, തന്ത്രങ്ങളും, അടവുകളൊന്നും തന്നെ നടക്കുന്നില്ല. എന്നാൽ പുതിയ അടവും കൊണ്ട് പിണറായി സർക്കാർ എത്തിയിരിക്കുകയാണ്.
കേരളത്തിൽ റോഡപകടങ്ങൾക്ക് പരിഹാരം കെ-റെയിൽ എന്ന ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദമായി കൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനു പിന്നിൽ സർക്കാരിന്റെ കളിയാണെന്ന് ഏത് പിഞ്ചുകുഞ്ഞിനാണ് അറിയാത്തത്.
അതേസമയം കേരളത്തിൽ കെ-റെയിൽ വരാത്തതാണ് റോഡപകടങ്ങൾ കുറയാത്തതിന് കാരണമെന്ന ഫേസ്ബുക്ക് പോപോസ്റ്റാണ് വിവാദത്തിൽ ആയിരിക്കുന്നത്. കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പാണ് വിവാദമായത്.
നിലവിൽ റോഡും വേഗതയും മാത്രമല്ല അപകടങ്ങൾക്ക് കാരണമെന്നും മത്സരയോട്ടങ്ങളും രാത്രിയിൽ നടത്തുന്ന ദീർഘദൂര യാത്രകളും ജീവൻ അപഹരിക്കുമെന്ന് പോസ്റ്റിൽ പറയുന്നു. തുടർന്ന് ഇതിന് പരിഹാരം സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുകയാണെന്നും പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha




















