Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

'അമ്മയാവാൻ നോവ് അറിയണമെന്ന് ഒരു നിബന്ധനയുമില്ല. എപ്പിഡ്യൂറൽ ഉപയോഗിച്ച് വേദന അറിയാതെ പ്രസവിക്കാം. ഡോക്ടർ തീരുമാനിക്കുന്നതനുസരിച്ച് സിസേറിയൻ നടത്താം. ഇനി ഇതൊന്നുമല്ല, ഒരു കുഞ്ഞിനെ ദത്തെടുത്ത് അവർക്ക് സമയവും കരുതലുമൊക്കെ നൽകുന്നയാളും അമ്മതന്നെയാണ്. അർഹത തീരുമാനിക്കാൻ വഴിയേ പോവുന്നവർക്ക് അവകാശമില്ല...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

11 OCTOBER 2022 12:22 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി

പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..

തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവന്റെയും വിവാഹം ഈ ജൂണിലായിരുന്നു കഴിഞ്ഞത്. ഇരുവരുടെയും വിവാഹവും ആരാധകർ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. എന്നാൽ ഇപ്പോഴിതാ ട്വിറ്ററിലൂടെ ഇരുവരും ഞങ്ങൾക്ക് മക്കൾ പിറന്നു എന്ന സന്തോഷവാർത്ത അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയതോടെ വൈറലായി മാറുകയായിരുന്നു. സംഭവം വിവാദങ്ങൾക്കും വഴിവച്ചു എന്നുമാത്രമല്ല വ്യക്തിഹത്യ ചെയ്യുന്നവിധത്തിലുള്ള കമന്റുകളിലേക്കും എത്തിച്ചേർന്നു. ഇതിനുപിന്നാലെ അമ്മയാകുന്നതിനെ ചൊല്ലിയുള്ള വിവാദങ്ങളും ഉയരുകയുണ്ടായി. അമ്മയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾക്ക് മറുപടി നൽകുകയാണ് ഡോ. നെൽസൺ ജോസഫ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

അമ്മയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ :

1) " നൊന്ത് പ്രസവിച്ചാലേ അമ്മയാവൂ "

തെറ്റ്. അമ്മയാവാൻ നോവ് അറിയണമെന്ന് ഒരു നിബന്ധനയുമില്ല. എപ്പിഡ്യൂറൽ ഉപയോഗിച്ച് വേദന അറിയാതെ പ്രസവിക്കാം. ഡോക്ടർ തീരുമാനിക്കുന്നതനുസരിച്ച് സിസേറിയൻ നടത്താം.
ഇനി ഇതൊന്നുമല്ല, ഒരു കുഞ്ഞിനെ ദത്തെടുത്ത് അവർക്ക് സമയവും കരുതലുമൊക്കെ നൽകുന്നയാളും അമ്മതന്നെയാണ്. അർഹത തീരുമാനിക്കാൻ വഴിയേ പോവുന്നവർക്ക് അവകാശമില്ല.

2) " അമ്മയാവുന്നതിലാണ് സ്ത്രീയുടെ പൂർണത "
തെറ്റ്. ഒരു കുഞ്ഞുണ്ടായി എന്ന് കരുതി ആരും പൂർണരാവണമെന്നില്ല. കുഞ്ഞ് ഇല്ല/വേണ്ട എന്ന് കരുതി അപൂർണരുമാവില്ല.

3) " അമ്മയാവുന്നതും മുലയൂട്ടുന്നതുമൊക്കെ സ്ത്രീക്ക് പ്രകൃതി നൽകിയ വരദാനമാണ് "
തെറ്റ്. ഇതൊക്കെ പലപ്പൊഴും പഠിച്ചെടുക്കേണ്ടി വരുന്ന സ്കില്ലുകൾ തന്നെയാണ്. അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ട എന്നുള്ള ഡയലോഗൊന്നും ഇവിടെ വർക്കാവില്ല.
ആദ്യനാളുകളിൽ മുലയൂട്ടുമ്പൊ അനായാസത തോന്നിയില്ല എന്നുള്ളത് നിങ്ങളുടെ തെറ്റല്ല.

4) " പ്രസവിച്ച ശേഷം കുഞ്ഞിനെ കാണുമ്പൊ തന്നെ നിർവൃതി തോന്നും, വേദനകൾ മറക്കും "
തെറ്റ്. എല്ലാവർക്കും അങ്ങനെ സംഭവിക്കണമെന്ന് ഒരു നിർബന്ധവുമില്ല. ആദ്യമേ തന്നെ അങ്ങനെയൊരു വികാരം അനുഭവിക്കാൻ കഴിയുന്നെങ്കിൽ നല്ലതുതന്നെ.
കുഞ്ഞിനെ തൊട്ടും താലോലിച്ചും മുലയൂട്ടിയുമൊക്കെ സാവകാശം അമ്മയും കുഞ്ഞും തമ്മിൽ ബന്ധം ഉടലെടുക്കുന്നതിലും അസ്വഭാവികത ഇല്ല.

5) " ഒരു സ്ത്രീക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ബഹുമതി അമ്മയെന്ന വിളിയാണ് "
തെറ്റ്. അങ്ങ് നൊബേൽ സമ്മാനവും ഓസ്കാറും തൊട്ട് ഇങ്ങ് കൊച്ചു കേരളത്തിലെ കൊച്ചുകൊച്ച് സമ്മാനങ്ങൾ വരെ നീണ്ടുനിവർന്ന് കിടക്കുന്നുണ്ട് ബഹുമതികൾ പല സൈസിൽ..
അക്കാദമിക തലത്തിലോ കായിക മേഖലയിലോ സിനിമയിലോ സയൻസിലോ ഒക്കെ കഴിവ് തെളിയിക്കുന്നവർക്ക് ലഭിക്കുന്ന ബഹുമതികൾക്ക് ഒട്ടും വലിപ്പക്കുറവില്ല.

6) " തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല "
തെറ്റ്. കുഞ്ഞിനെ ആര് ഉപദ്രവിച്ചാലും കേട് കേടുതന്നെയാണ്. അതിപ്പൊ അമ്മയായാലും അച്ഛനായാലും അധ്യാപകനായാലും അതെ.

7) അമ്മമാരാണ് ലോകത്തേറ്റവും ക്ഷമയുള്ളവർ.

തെറ്റ്. ലോകത്ത് മറ്റ് ആർക്കുമുള്ളതുപോലെയുളള ക്ഷമയും വികാരങ്ങളുമേ അമ്മയായ ആൾക്കുമുള്ളൂ.
ഗതികേടിനെയും രക്ഷപ്പെടാൻ വഴിയില്ലാത്തതിനെയും ക്ഷമയായി തെറ്റിദ്ധരിച്ച് ഗ്ലോറിഫൈ ചെയ്യുന്നത് അമ്മയ്ക്ക് തന്നെയാണ് പാര

വാൽ : " കുഞ്ഞിനോട് സ്നേഹം തോന്നണമെങ്കിൽ നൊന്ത് പ്രസവിക്കണം. സിസേറിയൻ പറ്റൂല. "
ങാ... ഉവ്വ....സിസേറിയൻ ചെയ്തവരുടെ മക്കളൊക്കെയങ്ങ് സ്നേഹം കിട്ടാതെ മുരടിച്ചു പോയല്ലോ..
പ്രസവിച്ചവത് മറ്റുള്ളോരാണേലും വേദന മുഴുവൻ ചുറ്റുമുള്ളോർക്കാ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (35 minutes ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (37 minutes ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (59 minutes ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (1 hour ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (1 hour ago)

വിവാഹിതരാകാൻ പരോൾ  (1 hour ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (1 hour ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (1 hour ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (1 hour ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (1 hour ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (1 hour ago)

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച;  (2 hours ago)

V V RAJESH മേയറെ കാണാന്‍ മോദി  (2 hours ago)

ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ട് കാട്ടുപോത്ത്: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്  (2 hours ago)

അധ്യാപകനെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍  (3 hours ago)

Malayali Vartha Recommends