കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ ഇന്നു മുതല്‍ നിരത്തിലിറങ്ങുന്നത് തടയുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഗതാഗത മന്ത്രി ... ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത കളര്‍കോഡ് നടപ്പിലാക്കാന്‍ സാവകാശം നല്‍കില്ലെന്ന് സര്‍ക്കാര്‍

കളര്‍കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ ഇന്നു മുതല്‍ നിരത്തിലിറങ്ങുന്നത് തടയുമെന്ന തീരുമാനത്തില്‍ മാറ്റമില്ലെന്ന് ഗതാഗത മന്ത്രി ... ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത കളര്‍കോഡ് നടപ്പിലാക്കാന്‍ സാവകാശം നല്‍കില്ലെന്ന് സര്‍ക്കാര്‍.
ബസുടമകളുമായി നടത്തിയ ചര്‍ച്ചയിലാണ് മന്ത്രിയുടെ പ്രതികരണം. അതേസമയം ഒറ്റദിവസംകൊണ്ട് പെയിന്റ് മാറ്റിയടിച്ച് ബസ് നിരത്തിലിറക്കുക പ്രായോഗികമല്ലെന്ന് ബസുടമകള്‍ ഇതിനു വലിയൊരു തുക ചെലവാകും. അടുത്ത ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതുവരെ സാവകാശം വേണമെന്നാണ് ബസുടമകളുടെ ആവശ്യം.
എന്നാല്‍ ബസുടമകളുടെ ആവശ്യം മന്ത്രി തള്ളിയ സാഹചര്യത്തില്‍ കോടതിയെ സമീപിക്കാനാണ് ഇവരുടെ നീക്കം. കളര്‍ കോഡ് ലംഘിക്കുന്ന വാഹനങ്ങള്‍ ഇന്നു മുതല്‍ സര്‍വീസ് നടത്തുന്നത് തടയുമെന്ന് ആന്റണി രാജു തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചിരുന്നത്.
ടൂറിസ്റ്റ് ബസ് ഉള്‍പ്പെടുന്ന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ വെള്ള നിറത്തില്‍ വയലറ്റ് ലൈന്‍ ബോര്‍ഡര്‍ ആക്കണമെന്നാണ് മന്ത്രി അറിയിച്ചത്.
ഏകീകൃത കളര്‍ കോഡ് നടപ്പിലാക്കാന്‍ നേരത്തെ ഡിസംബര്‍ വരെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇന്നു മുതല്‍ ഇത് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
അതേസമയം കണ്ണൂരില്‍ വാഹന പരിശോധനയ്ക്കിടെ വ്യാപക നിയമലംഘനം കണ്ടെത്തിയ നാലു ബസുകളുടെ പെര്‍മിറ്റ് മോട്ടോര്‍ വാഹനവകുപ്പ് റദ്ദാക്കി.. രണ്ടു ബസുകളുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റും റദ്ദാക്കി.
കണ്ണൂരിലെ സ്വകാര്യ ബസുകളില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് നടപടിയെടുത്തത്. തിങ്കളാഴ്ച ജില്ലയില്‍ 310 ബസുകള്‍ പരിശോധിച്ചതില്‍ 147 എണ്ണത്തിലും നിയമലംഘനങ്ങള്‍ കണ്ടെത്തി.
147 ബസുകളില്‍ നിന്നായി ആകെ 52500 രൂപ പിഴയീടാക്കി. തീവ്രപ്രകാശമുള്ള ലൈറ്റുകള്‍ ഘടിപ്പിച്ചതിനു 29 ബസുകള്‍ക്കും രൂപമാറ്റം വരുത്തിയതിന് നാലു ബസുകള്‍ക്കും പിഴയിട്ടു.
ടാക്സടയ്ക്കാതെ നിരത്തിലോടിയ ഒരു ബസിന് നോട്ടീസ് നല്‍കി. എയര്‍ഹോണ്‍ ഘടിപ്പിച്ചതിന് 17 ബസുകള്‍ക്കും സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്തതിന് രണ്ട് ബസുകള്‍ക്കും പിഴയിട്ടെന്നും മോട്ടോര്‍ വാഹനവകുപ്പ് .
"
https://www.facebook.com/Malayalivartha




















