രണ്ട് ദിവസത്തേക്ക് കാമറ വാടകയ്ക്ക് വാങ്ങി; പിന്നാലെ ഒരു ലക്ഷം രൂപ വില വരുന്ന കാമറയുമായി പ്രതി മുങ്ങി; ഒടുവില്‍ വലവിരിച്ച് പിടിച്ച് പൊലീസ്

ഒരു ലക്ഷത്തിലേറെ രൂപ വിലയുള്ള കാമറയുമായി മുങ്ങിയ പ്രതി പിടിയിൽ. കാമറ വാടകയ്ക്ക് എടുത്തതിന് ശേഷം മുങ്ങിയ യുവാവാണ് പിടിയിലായത്. സംഭവത്തിൽ കൊല്ലം കല്ലുവാതിക്കൽ വട്ടക്കുഴിക്കൽ എം ഇ കോട്ടേജിൽ നിജാസ് (29) നെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
അതേസമയം കാമറ വാടകയ്ക്ക് കൊടുക്കാനുണ്ടെന്ന ഓൺലൈൻ പരസ്യം കണ്ടാണ് നിജാസ് കാമറ വാങ്ങിയത്. സംഭവത്തിൽ പൂക്കൈത നഗറിൽ താമസിക്കുന്ന ലല്ലുവിനെയാണ് നിജാസ് കബളിപ്പിച്ച് കാമറയുമായി മുങ്ങിയത്.
മാത്രമല്ല ആലുവ യുസി കോളേജിനടുത്താണ് താമസം എന്ന് പറഞ്ഞാണ് എത്തിയത്. തുടർന്ന് ദിവസം 2,000 രൂപ നിരക്കിൽ രണ്ട് ദിവസത്തേക്ക് നിജാസ് കാമറ വാടകയ്ക്ക് വാങ്ങി. എന്നാൽ കാമറ കയ്യിൽ കിട്ടിയതോടെ ഇയാൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി. സംഭവത്തിൽ പ്രത്യേക ടീം രൂപീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
https://www.facebook.com/Malayalivartha




















