Widgets Magazine
23
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...


പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..


ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മകളുടെയും ആത്മഹത്യയിൽ ബന്ധുക്കളുടെ പ്രതികരണം പുറത്ത്...


സംസ്ഥാനത്ത് കാലാവസ്ഥ മുന്നറിയിപ്പുകളുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്...നിലവിൽ മത്സ്യത്തൊഴിലാളി ജാഗ്രതയാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്..


പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യത..ഇതിനൊപ്പം ഇടിമിന്നലോടു കൂടിയ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യത..

പെണ്ണിനു കലിയിളകിയാല്‍ അത് മദയാനയെക്കാള്‍ നാശം വിതയ്ക്കുമെന്ന് തീര്‍ച്ച! അമ്പലത്തിൽ വച്ച് താലി ചാർത്തി ദമ്പതികളെപ്പോലെ സര്‍ക്കാര്‍ ചെലവില്‍ ലോകം ചുറ്റി, തീപ്പന്തവുമായി കളത്തിലിറങ്ങി സ്വപ്‌ന; ഇനി കേരളം അറിയേണ്ടത് സ്വപ്‌നയുടെ ആത്മകഥ ചതിയുടെ പ്തമവ്യൂഹത്തിലെ മുഖ്യചതിവന്‍ ശിവശങ്കരനല്ല പിണറായ വിജയനാണോ എന്നത്

11 OCTOBER 2022 12:54 PM IST
മലയാളി വാര്‍ത്ത

More Stories...

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം...

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി

പ്രധാനമന്ത്രി പ്രസംഗം നിർത്തി ഒരുനിമിഷം എല്ലാവരും ഞെട്ടി.. മോദിയും ഒരു കൊച്ചു ബാലനും തമ്മിലുണ്ടായ ഹൃദ്യമായ നിമിഷം..സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.. എസ്പിജി ഉദ്യോഗസ്ഥരോട് നിർദ്ദേശം..

ആത്മകഥ എഴുതുന്നെങ്കില്‍ അത് ആണുങ്ങല്ല, പെണ്ണുങ്ങള്‍ എഴുതണം. സ്വര്‍ണക്കള്ളക്കടത്തില്‍ തലയൂരാനും നഷ്ടപ്പെട്ട ഇമേജ് വീണ്ടെടുക്കാനും പി ശിവശങ്കര്‍ പുസ്തകം എഴുതി. അശ്വത്ഥാമാവ് വെറും ആനയല്ല കൂനയാണെന്ന മട്ടില്‍ ശിവശങ്കരന്‍ എഴുതിയ പുസ്തകത്തില്‍ തന്നെ കുഴപ്പത്തില്‍ ചാടിച്ചതൊക്കെ സ്വപ്‌നാ സുരേഷാണെന്നും എല്ലാറ്റിനും കുഴപ്പക്കാരി സ്വപ്‌നയാണെന്നും ആക്ഷേപം ചൊരിഞ്ഞിരുന്നു. ശിവശങ്കരന്റെ അശ്വത്ഥാമാവ് വായാനാലോകത്ത് പറന്നുപ്രചരിക്കുന്ന വേളയിലാണ് സ്വപ്‌ന തീപ്പന്തവുമായി കളത്തിലിറങ്ങിയത്. സ്വപ്‌നയുടെ ആത്മകഥ ചതിയുടെ പ്തമവ്യൂഹത്തിലെ മുഖ്യചതിവന്‍ ശിവശങ്കരനല്ല പിണറായ വിജയനാണോ എന്നതേ ഇനി കേരളം അറിയേണ്ടതുള്ളു. അതിനാല്‍ ആത്മകഥ സിപിഎം അപ്പാടെ വാങ്ങി ഒളിപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

ശിവശങ്കരന്‍ ഭൂലോക തട്ടിപ്പുകാരനും ചൂഷകനും ചതിവനും വഞ്ചകനുമാണെന്നും തന്നെ ശാരീരികവും മാനസികവുമായി അയാല്‍ ചൂഷണം ചെയ്യുകയായിരുന്നുവെന്നും സ്വപ്‌ന പത്രസമ്മേളനത്തില്‍ ആഞ്ഞടിച്ചതോടെ ശങ്കരന്‍ ചീറ്റിപ്പോയി. എഴുതിയ പുസ്തകവും അതിലെ അക്ഷരങ്ങളും ആകെ നാറിയെന്നു മാത്രമല്ല ഫ്‌ളോപ്പായ ശിവശങ്കരന്‍ പെട്ടിയും പടവും മടക്കി വായില്‍ വെള്ളമൊഴിച്ച് വെറുതെയിരുന്നു. പെണ്ണിനു കലിയിളകിയാല്‍ അത് മദയാനയെക്കാള്‍ നാശം വിതയ്ക്കുമെന്ന് തീര്‍ച്ചയാണ്. അടിമുടി കണ്‍ട്രോള്‍ വിട്ട സ്വപ്‌ന ശിവശങ്കരനെ മാത്രമല്ല പിണറായി വിജയനെയും ശ്രീരാമകൃഷ്ണനെയും ജലീലിനെയും എന്നു വേണ്ട സമസ്ത ശത്രുക്കളെയും തകര്‍ത്തു തരിപ്പണമാക്കി.

വായില്‍ വെള്ളമൊഴിച്ച ശ്രീരാമകൃഷ്ണന്‍മാര്‍ തലയില്‍ മുണ്ടിട്ട് ഓടിയപ്പോഴും സ്വപ്‌ന കൂസലില്ലാതെ എല്ലാറ്റിനെയും നിലംപരിശാക്കി. ഒന്നര മാസം കര്‍ട്ടനു പുറകിലായിരുന്ന സ്വപ്‌നാ സുരേഷിന് എന്തുപറ്റിയെന്ന് ആരാധകരരും അന്വേഷികളും സമസ്തമലയാളികളും അന്വേഷിക്കുന്നുണ്ടായിരുന്നു. ആള്‍ വിശ്രമത്തിലാവും എന്നു കരുതിയിരിക്കെയാണ് ആള്‍ അണിയറയില്‍ അക്ഷര ബോംബ് തയാറാക്കുന്ന തിരക്കിലായിരുന്നുവെന്ന വിവരം പുറത്തുവരുന്നത്. ചതിയുടെ പത്മവ്യൂഹം എന്ന ഇതിഹാസ ആത്മകഥയെഴുതി സ്വപ്‌നാ സുരേഷ് ഇതേ കേരളത്തെ ഞെട്ടിച്ചിരിക്കുന്നു.

ശിവശങ്കരന്‍ തന്നെ താലി ചാര്‍ത്തി മിന്നുകെട്ടി കൂടെ പാര്‍പ്പിച്ചുവെന്നതും ഇരുവരം ദമ്പതികളെപ്പോലെ സര്‍ക്കാര്‍ ചെലവില്‍ ലോകം ചുറ്റിയെന്നതുമൊക്കെ പോകട്ടെ , പിണറായി വിജയന്‍ സഖാവിന്റെ അടിത്തറയും അസ്തിത്വവും ഇളക്കുന്ന ഇനം ആത്മകഥയിലൂടെയാണ് സ്വപ്‌ന ആരോപണങ്ങളുടെ പത്മവ്യൂഹം തീര്‍ത്തിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ , മുഖ്യമന്ത്രിയുടെ മകള്‍ വീണ ,ജയില്‍ ഡിജിപി അജയകുമാര്‍ തുടങ്ങിയവര്‍ക്ക് എതിരായ ആരോപണങ്ങളാണ് ആത്മകഥയില്‍ ഉള്ളത്. സ്വപ്‌നാ സുരേഷ് മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴിയില്‍ പറഞ്ഞതും പറയാത്തതുമായ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനോ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്കോ പങ്കില്ലെന്ന ശബ്ദസന്ദേശം താന്‍ റെക്കോര്‍ഡ് ചെയ്തത് എല്‍ഡിഎഫിന് തുടര്‍ഭരണം കിട്ടാന്‍ ആയിരുന്നുവെന്നു ആത്മകഥയില്‍ സ്വപ്!ന വെളിപ്പെടുത്തുന്നു.

ഭരണംമറിയാല്‍ കേസ് അന്വേഷണത്തിന്റെ രീതി മാറുമെന്നും തുടര്‍ ഭരണം വരേണ്ടത് തന്റെ കൂടി ആവശ്യമെന്നും വിശ്വസിപ്പിച്ച് ഓഡിയോ റെക്കോര്‍ഡ് ചെയ്യുക ആയിരുന്നുവെന്നും സ്വപ്‌ന ആത്മകഥയില്‍പറയുന്നു. കറന്റ് ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകം ഒക്ടോബര്‍ 12ന് പുറത്തിറമ്പോല്‍ കേരളം ഞെട്ടുമെന്നാണ് സൂചന. നിലവിലെ സാഹചര്യത്തില്‍ മാനക്കേടും ഭയവും മൂലം പിണറായി വിജയന്‍ ഉള്‍പ്പെടെ ഊരുചുറ്റു മന്ത്രിമാര്‍ ഉടനെയൊന്നും വിദേശത്തു നിന്ന് മടങ്ങാനുള്ള സാധ്യതയില്ലെന്നാണ് അണിയറ വര്‍ത്തമാനം.

ചെന്നൈയിലെ പത്മനാഭസ്വാമി ക്ഷേത്രത്തില്‍വച്ച് ശിവശങ്കര്‍ തന്റെ കഴുത്തില്‍ താലിചാര്‍ത്തി നെറുകയില്‍ കുങ്കുമമിട്ടെന്നും ഒരിക്കലും കൈവിടില്ലെന്നു പറഞ്ഞുവെന്നുമാണ് സ്വപ്‌നാ സുരേഷ് പറയുന്നത്. ഔദ്യോഗിക യാത്ര എന്ന നിലയില്‍ ഇരുവരും അയല്‍ സംസ്ഥാനത്തു പോയപ്പോഴായിരുന്നു ഇതെന്നു മാത്രമല്ല പ്രാണേശ്വരിയായ സ്വപ്നയെ ശിവശങ്കരന്റെ പാര്‍വതിയായിരുന്നുവെന്നും കഥയില്‍ പറയുന്നു.

വിവാദങ്ങള്‍ പുറത്തുവരികയും ഇരുവരും അറസ്റ്റിലാവുകയും ചെയ്തശേഷം ആദ്യമായി എന്‍ഐഎ ഓഫിസില്‍ ശിവശങ്കറിനെ കാണുമ്പോഴും കഴുത്തിലെ മഞ്ഞച്ചരടില്‍ താലി ഉണ്ടായിരുന്നുവെന്നുമാണ് സ്വപ്ന പറയുന്നത്. അങ്ങനെയെങ്കില്‍ ആ താലിച്ചരട് ചാനലുകളുടെ പഴയ വീഡിയോ ക്ലിപ്പുകളില്‍ സുരക്ഷിതമായി ഉണ്ടായിരിക്കാനാണ് സാധ്യത.

മുന്‍ മന്ത്രിയും കോണ്‍സുലേറ്റിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്ന നിയമസഭയിലെ പ്രമുഖ വ്യക്തി മാത്രമാണു തന്നോട് ലൈംഗിക താല്‍പര്യത്തോടെ ഇടപെട്ട് വാട്‌സാപ്പിലൂടെ ചാറ്റ് ചെയ്ത് ഹോട്ടലിലേക്കു ക്ഷണിച്ചതെന്നും ഇതിന്റെ ഫോണ്‍ രേഖകളെല്ലാം തെളിവായി കൈവശമുണ്ടെന്നും അന്വേഷണ ഏജന്‍സികള്‍ക്കു കൈമാറിയിട്ടുണ്ടെന്നും സ്വപ്ന പറയുന്നു. ഇത്തരം വിഷയങ്ങളില്‍ ഇര എന്തു പറയുന്നുവോ അത് സത്യമായി സ്വീകരിക്കാനേ നിവൃത്തിയുള്ളുവെന്നതിനാല്‍ സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ വെള്ളം ചേര്‍ക്കാതെ വിഴുങ്ങാനേ ആരാധകര്‍ക്ക് വഴിയുള്ളു.

ശിവശങ്കര്‍ ഏഴെട്ടുമാസം ജയിലില്‍ കിടന്നെങ്കില്‍ താന്‍ ഒന്നര വര്‍ഷം ജയിലില്‍ കിടന്നിട്ടുണ്ടെന്നും താനും ആത്മകഥ എഴുതുകയാണെങ്കില്‍ ശിവശങ്കര്‍ സാറിനെക്കുറിച്ച് പലതും എഴുതേണ്ടിവരുമെന്ന് മുന്‍പ് സ്വപ്‌ന സുരേഷ് പറഞ്ഞിരുന്നു. ശിവശങ്കറിന്റെ പുസ്തകം പുറത്തിറങ്ങിയ ദിവസം കോപ്പികള്‍ അപ്പാടെ വിറ്റുപോയിരുന്നു. എന്നാല്‍ സ്വപ്‌നയുടെ പുസ്തകം പുറത്തിറങ്ങും മുന്‍പേ അടിക്കാന്‍ ഉദ്ദേശിക്കുന്ന മുഴുവന്‍ കോപ്പികളും സിപിഎമ്മും പിണറായി വിജയനും വാങ്ങി എകെജി സെന്ററില്‍ പൂഴ്ത്തുമോ തീവച്ചു ചാമ്പലാക്കുമോ എന്നതാണ് ഇനി അറിയാനുള്ളത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തരുൺ മൂർത്തി-മോഹൻലാൽ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്; തുടരും ടീം വീണ്ടും ചിത്രീകരണം ആരംഭിച്ചു!!!  (35 minutes ago)

അമ്മയെ കമ്പിപ്പാരകൊണ്ട് അടിച്ച് പരുക്കേല്‍പ്പിച്ച മകള്‍ പിടിയില്‍  (37 minutes ago)

റാന്നി കോടതി പരിധിയില്‍ പ്രവേശിക്കരുത്: അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം; തെളിവുകള്‍ നശിപ്പിക്കരുത്: കർശന ഉപാധികളോടെ ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബ  (59 minutes ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (1 hour ago)

പൊലീസ് ജീപ്പിന്റെ ചില്ല് തലകൊണ്ട് ഇടിച്ചു തകര്‍ത്ത് പോക്‌സോ കേസ് പ്രതി  (1 hour ago)

വിവാഹിതരാകാൻ പരോൾ  (1 hour ago)

ജയിലില്‍ കൊലക്കേസ് പ്രതികളുടെ വിവാഹത്തിന് പരോള്‍ അനുവദിച്ച് കോടതി  (1 hour ago)

റാലിക്കിടെ ചിത്രം ഉയർത്തിപ്പിടിച്ച കുട്ടി  (1 hour ago)

സൗജന്യ മരുന്നിനായി അലയേണ്ട: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാതൃകാ ഫാര്‍മസി: ആരോഗ്യ ഇന്‍ഷുറന്‍സ് സംയോജിത ഫാര്‍മസി കൗണ്ടര്‍  (1 hour ago)

ഹൃദയാഘാതം മൂലം അച്ഛൻ മരിച്ചപ്പോഴും വീട്ടിൽ വച്ച് ഗ്രീമയെ അപമാനിച്ചു: അയര്‍ലന്‍ഡില്‍ ഉന്നത പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് ഗ്രീമയുടെ ഭാഗ്യക്കേട് കാരണമെന്ന് ഉണ്ണികൃഷ്ണൻ കുറ്റപ്പെടുത്തി: അമ്മയുടെയും മ  (1 hour ago)

കള്ളക്കടലും കടന്ന് ഇനി എന്ത്?  (1 hour ago)

കശ്മീരിൽ അതിശക്തമായ മഞ്ഞുവീഴ്ച;  (2 hours ago)

V V RAJESH മേയറെ കാണാന്‍ മോദി  (2 hours ago)

ഓടിക്കൊണ്ടിരുന്ന വാഹനം കുത്തിമറിച്ചിട്ട് കാട്ടുപോത്ത്: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് യുവാക്കള്‍ക്ക് പരിക്ക്  (2 hours ago)

അധ്യാപകനെ ക്രൂരമായി ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഘം പിടിയില്‍  (3 hours ago)

Malayali Vartha Recommends