നരബലി നടത്തിയിട്ടായാലും നവോത്ഥാനം ഉറപ്പാക്കും; നമ്മളല്ലാതെ മറ്റാര് സഖാക്കളേ; സഖാവാടാ; പരിഹാസവുമായി സന്ദീപ് വാചസ്പതി

പോലീസ് നടത്തിയ മിസ്സിംഗ് കേസ് അന്വേഷണത്തിനിടെ പുറത്ത് വന്നത് മുമ്പെങ്ങും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നരബലിയുടെ വാർത്തയായിരുന്നു. വൈദ്യ ദമ്പതികളുടെ സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായായിരുന്നു നരബലി നടന്നത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗൽ സിംഗ്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. ഇപ്പോൾ അറസ്റ്റിലായ ഭഗൽ സിംഗിന് കമ്മ്യൂണിസ്റ്റ് ചായ്വ് ഉണ്ട് എന്നാണ് അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകളിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് .
അതിനെ വിമർശിച്ച് സന്ദീപ് വാചസ്പതി രംഗത്ത് വന്നിരിക്കുകയാണ്. ദേശാഭിമാനിയുമായി ബന്ധപ്പെട്ട വാർത്തകൾ ഒക്കെ അയാൾ തന്റെ ഫേസ്ബുക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്. സന്ദീപ് വാചസ്‌പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; ''നരബലി നടത്തിയിട്ടായാലും നവോത്ഥാനം ഉറപ്പാക്കും. നമ്മളല്ലാതെ മറ്റാര് സഖാക്കളേ. സഖാവാടാ''. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം കേരളത്തെ ഞെട്ടിച്ച് നരബലി റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഇതിനുപിന്നാലെ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ ഉണ്ടായ ഇരട്ടക്കൊലപാതകമെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടു സ്ത്രീകളെ കഴുത്തറുത്ത് കൊന്നു കുഴിച്ചു മൂടി എന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്.
അതോടൊപ്പം തന്നെ രോഗാതുരമായ മനസാക്ഷിയുള്ളവർക്കേ ഇത്തരം കൃത്യങ്ങളിൽ ഏർപ്പെടാൻ കഴിയുകയുള്ളൂ. പരിഷ്കൃത സമൂഹത്തോടുള്ള വെല്ലുവിളിയായി മാത്രമേ ഇത്തരം ദുരാചാരങ്ങളേയും ആഭിചാരക്രിയകളേയും കാണാൻ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha




















