കട്ടിലിൽ കെട്ടിയിട്ട് ആദ്യം കഴുത്തറുത്തത് രണ്ടാം ഭാര്യ ലൈല: സിദ്ധികൂടാൻ സിദ്ധന് മുന്നിൽ ഷാഫിയുമായി ലൈംഗിക ബന്ധം: അശ്ലീല പടത്തിൽ അഭിനയിച്ചാൽ പത്ത് ലക്ഷം നൽകാമെന്ന് പറഞ്ഞ് റോസ്‌ലിയെ കൂടെക്കൂട്ടി വീട്ടിലെത്തിച്ചു:- സ്ത്രീകളെ സ്വകാര്യ ഭാഗങ്ങളിലടക്കം മുറിവേൽപ്പിച്ചത് ഒരു ദിവസം മുഴുവൻ:- പാരമ്പര്യ തിരുമ്മ് വൈദ്യനായ ഭഗൽ സിംഗ് സജീവ സിപിഎം പ്രവർത്തകൻ:- പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

നരബലിക്ക് ഇരയായ സ്ത്രീകളുടെ തലയറുത്തത് തിരുമ്മ് വൈദ്യന്റെ രണ്ടാം ഭാര്യ ലൈല. സ്ത്രീകളുടെ ശരീരത്തിലാകെ മുറിവേൽപ്പിച്ചു. പത്മയെയും, റോസ്‌ലിയെയും കട്ടിലിൽ കെട്ടിയിട്ടായിരുന്നു ആദ്യം ലൈല തലയറുത്തത്. മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിടുകയായിരുന്നു. തുടർന്ന് വൈദ്യൻ ഭഗൽ സിംഗിന്റെ മുന്നിൽ വച്ച് ഭാര്യ ലൈലയെ ഏജന്റ് മുഹമ്മദ് ഷാഫി പീഡനത്തിനിരയാക്കി. പരമ്പരാഗത തിരുമ്മൻ ചികിത്സകനും സജീവ സിപിഎം പ്രവർത്തകനുമാണ് ഭഗൽ സിംഗ്. ഇലന്തൂരെന്ന മലയോര പ്രദേശത്തെ ഭഗവൽ സിംഗിന്റെ വീട്ടിലേക്ക് കയറിച്ചെല്ലുന്ന സ്ഥലത്ത് തന്നെ കാവുണ്ട്.
വീടും പരിസരവും കാട് പിടിച്ച് കിടക്കുന്ന നിലയിലാണ്. പരമ്പരാഗത തിരുമ്മൽ വൈദ്യൻ വാസു വൈദ്യന്റെ മകനാണ് ഭഗവല്‍ സിംഗ്. ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് പണിത് നൽകിയ കെട്ടിടത്തിലാണ് ഇയാള്‍ ചികിത്സ നടത്തിയിരുന്നത്. തിരുമ്മൽ ചികിത്സക്ക് വേണ്ടി ആളുകൾ ഇയാളെ തേടി നിരന്തരം എത്താറുണ്ടായിരുന്നതായി പ്രദേശവാസികൾ പറയുന്നു. ആദ്യഭാര്യയില്‍ നിന്നും ഇയാള്‍ പതിനഞ്ച് വര്‍ഷം മുമ്പാണ് വിവാഹമോചനം നേടിയത്. ഇപ്പോള്‍ ഭഗവൽ സിംഗിന്റെ കൂടെയുള്ള ലൈല ഇലന്തൂരിൽ തന്നെ ഉള്ള സ്ത്രീയാണ്.
ആദ്യ വിവാഹത്തിൽ ഒരു മകനും മകളുമുണ്ട്. രണ്ട് പേരും വിദേശത്താണ്. ഹൈക്കു കവിതകളെഴുതുന്ന ഇയാള്‍ ഫേസ്ബുക്ക് ഉള്‍പ്പടെയുള്ള സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ്. കവിതാ ശിൽപശാല ഒക്കെ നടത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍ ആഭിചാര ക്രിയകളും പൂജകളും ഒക്കെ നടത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. ഒരു ദിവസം രാത്രി മുഴുവൻ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിലടക്കം നിരന്തരം മുറിവേൽപ്പിച്ചിട്ടുണ്ട്.
എറണാകുളം പൊന്നുരുന്നി സ്വദേശി പത്മം, ഇടുക്കി സ്വദേശിയും കാലടിയില്‍ താമസക്കാരിയുമായ റോസ്ലി എന്നിവരെയാണ് തിരുവല്ലയില്‍ ബലിനല്‍കിയത്. ഇരുവരെയും കൊച്ചിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ ശേഷം തിരുവല്ലയില്‍ എത്തിച്ച് തലയറുത്ത് കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിടുകയുമായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ്(ഷാഫി) എന്നയാളാണ് ഇവര്‍ക്കായി സ്ത്രീകളെ എത്തിച്ചുനല്‍കിയത്. ഇയാളാണ് സംഭവത്തില്‍ ഏജന്റായി പ്രവര്‍ത്തിച്ചതെന്നും മൂന്നുപേരും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും പൊലീസ് പറയുന്നു.
നരബലിയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് റേഞ്ച് ഐ ജി പി പ്രകാശ് പ്രതികരിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ കൊലപാതകം എങ്ങനെയാണ് നടന്നതെന്ന് വ്യക്തമാകുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂണിലും സെപ്തംബറിലുമായിട്ടാണ് കൊലപാതകം നടന്നത്. നരബലിക്ക് കൂടുതൽ പേർ ഇരായായിട്ടുണ്ടോയെന്ന കാര്യത്തെക്കുറിച്ച് അന്വേഷണ സംഘം പരിശോധിക്കും. തൃശൂർ വടക്കാഞ്ചേരി സ്വദേശി റോസ്ലി, കടവന്ത്ര സ്വദേശിനി പത്മം എന്നിവരാണ് കൊലപ്പെട്ടത്. ഇരുവരും ലോട്ടറി വിൽപ്പനക്കാരാണ്. ലോട്ടറി വിൽക്കാനാണ് റോസ്‌ലി കാലടിയിലെത്തിയത്. റോസ്‌ലിയേയും പത്മത്തേയും ഷിഹാബിന് പരിചയമുണ്ടായിരുന്നു. ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ ഷിഹാബ് എന്ന റഷീദ് വൈദ്യനുമായി പരിചയത്തിലായി.
തുടർന്ന് പെരുമ്പാവൂരിൽ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വിശ്വസിപ്പിച്ചു. നമ്പരും കൊടുത്തു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് വൈദ്യന്റെ മുന്നിൽവച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇങ്ങനെ ചെയ്താൽ സിദ്ധികൂടുമെന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. ബലി നൽകിയാൽ കൂടുതൽ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താൻ തന്നെ കൊണ്ടുവരാമെന്നും റഷീദ് പറഞ്ഞു. അശ്ലീല പടത്തിൽ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താൽ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് റോസ്‌ലിയെ കൊണ്ടുപോയത്.
അതേസമയം ഭഗവല്‍ സിംഗ് പത്തനംതിട്ട ജില്ലയിലെ അറിയപ്പെടുന്ന സിപിഎം സംഘാടകൻ ആണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ആരോപിച്ചിട്ടുണ്ട്. സിപിഎം പ്രാദേശിക നേതാവായ ഇദ്ദേഹം കർഷക സംഘത്തിന്റെ ഭാരവാഹി ആണെന്നും അതുകൊണ്ട് കേസ് ഇല്ലാതായി പോകരുതെന്നും സുരേന്ദ്രൻ കോട്ടയത്ത് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha




















