Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കെഎസ്ആര്‍ടിസിയ്ക്ക് അമിത വേഗത ആകാമോ; കേരളത്തെ നടുക്കി അടുത്ത അപകടം

11 OCTOBER 2022 02:25 PM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

ടൂറിസ്റ്റ് ബസുകള്‍ക്ക് മൂക്കുകയര്‍: നിയമലംഘനം നടത്തുന്ന ബസുകള്‍ നാളെ മുതല്‍ നിരത്തുകളില്‍ വേണ്ട, കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി ഇന്നത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തയാണിത്. ഈ ടൂറിസ്റ്റ് ബസുകള്‍ക്ക് മാത്രം മതിയോ ഈ മൂക്കുകയര്‍. ഈ വാര്‍ത്ത ഒന്ന് നോക്കൂ.. കെഎസ് ആര്‍ടിസി ബസിന്റെ അമിതവേഗത. ബസ് ലോറിയില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. നിയമ ലംഘനം നടത്തുന്നവര്‍ അത് ആരായാലും അവര്‍ക്കെതിരെ നടപടി എടുക്കണം. അതിന് കെഎസ് ആര്‍ടിസി എന്നോ ടൂറിസ്റ്റ് ബസ് എന്നോ ഉള്ള തരം തിരിക്കല്‍ എന്തിനാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ എല്ലാവര്‍ക്കും തുല്യ നീതി എന്നതല്ലേ പറഞ്ഞു വയ്ക്കുന്നത്.

നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഉടനടി ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കണമെന്നുമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വടക്കഞ്ചേരി ബസ് അപകടവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിലാണ് ഹൈക്കോടതി നിര്‍ദ്ദേശം. നിരത്തുകളില്‍ നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ ഓടരുത്. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിമുണ്ട്. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യത വേണ്ട. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങള്‍ സ്‌കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാന്‍ പാടില്ലെ എന്നൊക്കെയാണ് ഹൈക്കോടതി നിര്‍ദേശം. വളരെ ശരിയായ ഇടപെടലാണ് ബഹുമാനപ്പെട്ട ഹോക്കോടതി ഈ സമയത്ത് സ്വീകരിക്കത്. അക്കാര്യത്തില്‍ ഒരു സംശയവും ഇല്ല. എന്നാല്‍ ഈ ഉത്തരവില്‍ കെഎസ്ആര്‍ടിസിയെയും കൂടി കോടതി ഉള്‍പ്പെടുത്തണമായിരുന്നു. ടൂറിസ്റ്റ് ബസുകള്‍ ഓടുന്നതുപോലെ ടയറുരുണ്ട് തന്നെയാണ് കെഎസ് ആര്‍ടിസിയും ഓടുന്നത്. അതിനും എഞ്ചിനുണ്ട്. കാണാനും അതുപോലെയൊക്കെ തന്നെയാണ്, എന്നാല്‍ നടപടി ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ മാത്രമെന്നത് എന്തു നീതിയാണെന്ന ചോദ്യം വളരെ പ്രസക്തമാണ്.

ഇന്ന് കേരളം വളരെ ഗൗരവകരമായി ചര്‍ച്ച ചെയ്യേണ്ട ഒരു വാര്‍ത്തയാണ് അരീക്കാടിന് സമീപം നടന്ന കെഎസ്ആര്‍ടിസി ബസ് സൃഷ്ടിച്ച അപകടം. കെ എസ് ആര്‍ ടി സി ബസ് ലോറിയില്‍ ഇടിച്ചാണ് ഒരാള്‍ മരിച്ചത്. കോഴിക്കോടിന് സമീപം അരീക്കാട് ആണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശി ഷഫീക്കാണ് മരിച്ചത്. പുലര്‍ച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ബസ് ഡ്രൈവര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. ലോറിയില്‍ നിന്ന് ലോഡ് ഇറക്കുന്നതിനിടെയാണ് കെ എസ് ആര്‍ ടി സി ബസ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഷെഫീഖ് റോഡില്‍ തെറിച്ചുവീണു. ബസിന്റെ അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന ദൃക്‌സാക്ഷികള്‍ പറയുന്നത്.

നിരത്തുകളില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ വാഹനത്തിനുള്ളിലെ ഫിറ്റിംസുകളിലെ നടപടി അപകടം കുറയ്ക്കുമോ എന്ന ചോദ്യമാണ് സാമാന്യ ബോധമുള്ളവര്‍ ചോദിക്കുന്നത്. അക്കാര്യങ്ങളില്‍ കൃത്യമായ നടപടി വേണം അതിനേക്കാളൊക്കെ പ്രാധാന്യം ബസുകളുടെ ഫിറ്റ്‌നസ്സ് പരിശോധനയും. യാത്രകള്‍ക്കു മുമ്പുള്ള എവിഡിയുടെ പരിശോധനയൊക്കെയല്ലേ.. അങ്ങനെ വന്നാല്‍ കേരളത്തിലെ ഒരു കെഎസ് ആര്‍ടിസി ബസ്സും നമ്മുടെ നിരത്തുകളിലൂടെ ഓടില്ല. ഇക്കാര്യം അറിയാവുന്നതുകൊണ്ടാണോ എന്തോ കോടതി ഇങ്ങനെ ഒരു ഉത്തരവ് ഒരു വിഭാഗത്തെ മാത്രം ലക്ഷ്യം വച്ച് പറഞ്ഞത് എന്നാണ് പൊതു ജനം ചോദിക്കുന്നത്.

അതേസമയം ബസ്സിനുള്ളിലെ സജ്ജീകരണങ്ങള്‍ കോടതിയില്‍ ചര്‍ച്ചയായിരുന്നു. ഈ ലൈറ്റും സൗണ്ട് സിസ്റ്റവുമുള്ള വാഹനങ്ങള്‍ വിദ്യാര്‍ത്ഥികളാണ് ആവശ്യപ്പെടുന്നതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചപ്പോള്‍, ഫ്‌ലാഷ് ലൈറ്റും ഡിജെ സംവിധാനവും അനുവദിക്കുന്നതെങ്ങനെ എന്നാണ് കോടതി ചോദിച്ചത്. വിദ്യാര്‍ഥികള്‍ ഇത്തരം ബസ്സുകളില്‍ വിനോദയാത്ര പോകേണ്ടതില്ല എന്ന് വ്യക്തമാക്കിയ കോടതി, രക്ഷിതാക്കളുടെ നിലവിളി ആര് കേള്‍ക്കും എന്ന ചോദ്യമാണ് ഉയര്‍ത്തിയത്.

അതേസമയം ഇതേ ചോദ്യം കെഎസ് ആര്‍ടിസി അധികൃതരോടും ബഹുമാനപ്പെട്ട കോടതി ചോദിക്കണം എന്ന ആവശ്യം ഉയരുകയാണ്. ഇങ്ങനെ ലക്കും ലഗാനവും ഇല്ലാതെ നിരത്തുകളില്‍ പായുന്ന കെഎസ് ആര്‍ടിസി ബസുകള്‍ക്ക് ആര് മുക്കുകയറിടും. അന്തരീക്ഷ മലിനീകരണവും അതിനേക്കാളേറെ ഒരു ഫിറ്റ്‌നസ്സും ഇല്ലാതെ റോഡിലിറങ്ങുന്ന കെഎസ് ആര്‍ടിസി ബസ്സുകളാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ സൃഷ്ടിക്കുന്നത്. ഇതിലൂടേ പൊലിയുന്ന ജീവനുകളും ജീവനുകളാണ്. അതില്‍ ജാതിയോ മതമോ ഐത്തമോ കാണേണ്ടതില്ല. കോടതിയ്ക്ക് മാത്രമേ ഇക്കാര്യത്തില്‍ ഇടപെടാനാകൂ.. ടൂറിസ്റ്റ് ബസ് അപകടത്തില്‍ സ്വമേധയാ കോടതി കേസെടുത്തപോലെ. ഈ അപകടത്തിലും കേസെടുത്ത് ഇനി ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുന്നത് തടയണം എന്നതാണ് പൊതു ജനങ്ങളുടെ ആവശ്യം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BIHAR നടുക്കം മാറാതെ നാട്  (36 minutes ago)

14 ജില്ലകളിലും ഒരേ അവസ്ഥ.  (1 hour ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (1 hour ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (3 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (3 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (4 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (4 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (4 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (4 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (4 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (4 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (4 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (4 hours ago)

Malayali Vartha Recommends