റോസ്ലിയെ നരബലിക്ക് എത്തിച്ചത് അശ്ലീല ചിത്രത്തില്‍ അഭിനയിപ്പിക്കാനെന്ന വ്യജേനെ വാഗ്ദാനംചെയ്തത് 10 ലക്ഷം നടുക്കുന്ന കഥകള്‍ വീണ്ടും പുറത്തേയ്ക്ക്

സെപ്റ്റംബര്‍ 26നാണ് കടവന്ത്രയിലെ ലോട്ടറി കച്ചവടക്കാരിയായ പത്മത്തെ കാണാതായത്. സെപ്റ്റംബര്‍ 27ന് ബന്ധുക്കള്‍ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കി. കടവന്ത്ര പോലീസ് നടത്തിയ അന്വേഷണത്തില്‍ പത്മത്തിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ അവസാനമായി തിരുവല്ലയിലാണെന്ന് കണ്ടെത്തി. തുടര്‍ന്ന് തിരുവല്ല കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പത്മത്തെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചിട്ടതായി വ്യക്തമായത്.
പത്മം കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഭഗവന്ത്‌ലൈല ദമ്പതിമാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഇവര്‍ക്ക് സ്ത്രീയെ എത്തിച്ചുനല്‍കിയ ഷാഫിയും പിടിയിലായി. ഇവരെ ചോദ്യംചെയ്തതോടെ കേരളത്തെ ഞെട്ടിച്ച നരബലിയുടെ ചുരുളഴിയുകയായിരുന്നു.
പെരുമ്പാവൂര്‍ സ്വദേശിയായ ഷിഹാബ് ഫെയ്‌സ്ബുക്ക് വഴിയാണ് ഭഗവല്‍സിങ്ങിനെയും ഭാര്യയെയും പരിചയപ്പെട്ടതെന്നാണ് വിവരം. തുടര്‍ന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കും കുടുംബത്തിന്റെ ഐശ്വര്യത്തിനുമായി നരബലി നടത്താമെന്ന് തീരുമാനിച്ചത്. ഇതിനായി സ്ത്രീകളെ എത്തിച്ചുനല്‍കാമെന്നും ഷാഫി പറഞ്ഞു. പിന്നാലെ ഷാഫി കൊച്ചിയില്‍നിന്ന് ലോട്ടറികച്ചവടക്കാരായ രണ്ട് സ്ത്രീകളെയും പ്രലോഭിപ്പിച്ച് തിരുവല്ലയിലെ ഇലന്തൂരില്‍ എത്തിച്ചു. ദമ്പതിമാരും ഷാഫിയും ചേര്‍ന്നാണ് സ്ത്രീകളെ തലയറുത്ത് കൊലപ്പെടുത്തിയത്. ശേഷം മൃതദേഹം കഷണങ്ങളാക്കി വീട്ടുവളപ്പില്‍ കുഴിച്ചിടുകയായിരുന്നു.
നരബലിയുടെ ഭാഗമായി ആദ്യകൊലപാതകം നടത്തിയത് ജൂണ്‍ മാസത്തിലാണെന്നാണ് പോലീസിന്റെ നിഗമനം. ജൂണ്‍ മാസത്തില്‍ കാലടിയില്‍നിന്ന് കടത്തിക്കൊണ്ടുപോയ റോസ്ലിയെയാണ് അന്ന് കൊലപ്പെടുത്തിയത്. ഓഗസ്റ്റ് മാസത്തിലാണ് റോസ്ലിയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിച്ചത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കടവന്ത്രയില്‍നിന്ന് സെപ്റ്റംബര്‍ 26ന് പത്മത്തെയും കാണാതായത്. ഈ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്.
ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് പെരുമ്പാവൂരില്‍ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാല്‍ സമ്പത്ത് വരുമെന്നും വിശ്വസിപ്പിക്കുന്നത്. നമ്പരും കൊടുത്തു. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് വൈദ്യന്റെ മുന്നില്‍വച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇങ്ങനെ ചെയ്താല്‍ സിദ്ധികൂടുമെന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. ബലി നല്‍കിയാല്‍ കൂടുതല്‍ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താന്‍ തന്നെ കൊണ്ടുവരാമെന്നും റഷീദ് പറഞ്ഞു. അശ്ലീല പടത്തില്‍ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താല്‍ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് റോസ്‌ലിയെ കൊണ്ടുപോയത്.
സെപ്റ്റംബര്‍ മാസം അവസാനമാണ് പത്മത്തെ കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇവരെ കൊന്ന് കുഴിച്ചിട്ടതായും പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ മൃതദേഹം കണ്ടെടുക്കാനായി കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘവും ആര്‍.ഡി.ഒ. അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ല ഇലന്തൂരില്‍ എത്തിയിട്ടുണ്ട്. ഇതിനൊപ്പം റോസ്ലിയുടെ മൃതദേഹത്തിനായും പ്രദേശത്ത് പരിശോധന നടത്തും.
അതേസമയം കട്ടിലില്‍ കെട്ടിയിട്ട റോസ് ലിയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചാണ് കൊലപ്പെടുത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. മന്ത്രവാദം വേണ്ടത്ര ഏശിയില്ലെന്നും ഒരാളെ കൂടി ബലി കൊടുക്കണം എന്നും ഷാഫി പറഞ്ഞു. തുടര്‍ന്നാണ് കടവന്ത്ര പൊന്നുരുന്നി സ്വദേശിനിയായ പത്മത്തെ സെപ്തംബര്‍ 26നു കടത്തിക്കൊണ്ടുപോയതും ബലിനല്‍കിയതും. പത്മത്തെ കാണാനില്ലെന്നുള്ള പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ദുര്‍മന്ത്രവാദവും നരബലിയും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.
ഐശ്വര്യത്തിനും സമ്ബദ്‌സമൃദ്ധിക്കും വേണ്ടി പൂജ നടത്താന്‍ ബന്ധപ്പെടുക എന്ന ഫെയ്‌സ്ബുക് പോസ്റ്റ് ഷാഫി ഇട്ടിരുന്നു. ഇതു കണ്ടാണ് ഭഗവല്‍ സിംഗും ഭാര്യ ലൈലയും അയാളുമായി ബന്ധപ്പെട്ടത്. ദമ്പതികളുടെ വിശ്വാസം നേടിയെടുക്കാനായതോടെ സമ്പദ്‌സമൃദ്ധി നേടാനുള്ള ഏക വഴി നരബലിയാണെന്ന് അവരെ വിശ്വസിപ്പിച്ചു. അതോടെ ബലിനടത്താമെന്ന് ദമ്പതികള്‍ സമ്മതിക്കുകയായിരുന്നു. മുന്നൊരുക്കള്‍ നടത്താനെന്ന പേരില്‍ ഇയാള്‍ ദമ്പതികളില്‍ നിന്ന് വന്‍തുക കൈക്കലാക്കുകയും ചെയ്തത്രേ.
സാമൂഹിക മാധ്യമങ്ങളിലും പൊതുവിടങ്ങളിലും പൊതുപരിപാടികളിലും നിരന്തരം ജനസമ്പര്‍ക്കം പുലര്‍ത്തിയിരുന്ന ആളായിരുന്നു ഭഗവല്‍ സിങ്. ഹൈക്കു കവിത എഴുത്തുകാരന്‍ എന്ന നിലയിലായിരുന്നു അദ്ദേഹം സാമൂഹിക മാധ്യങ്ങളില്‍ ഏറെ പ്രശസ്തനായിരുന്നത്. പല സാഹിത്യ പരിപാടികളിലും പങ്കെടുത്തതിന്റെ ചിത്രങ്ങളും ഹൈക്കു കവിതകളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
മര്‍മ്മ ചികിത്സ വിദഗ്ധന്‍ എന്നായിരുന്നു ഇദ്ദേഹം സ്വയം വിശേഷിപ്പിച്ചിരുന്നത്. അതുകൊണ്ട് തന്നെ ആളുകള്‍ വന്നു പോകുന്നതിനെക്കുറിച്ച് തങ്ങള്‍ക്ക് സംശയങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. വല്‍ഷങ്ങളായി ഇവര്‍ ഇവിടെ തിരുമ്മല്‍ കേന്ദ്രം നടത്തി വരികയായിരുന്നു. രണ്ടുപേര്‍ മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ദിവസം കടവന്ത്ര പോലീസ് എത്തി ഇവരെ അറസ്റ്റു ചെയ്തു കൊണ്ടു പോയിരുന്നു. എന്നാല്‍ അയല്‍ക്കാര്‍ ഇക്കാര്യങ്ങളൊന്നും വ്യക്തമായിരുന്നില്ല. ചൊവ്വാഴ്ച പോലീസ് എത്തിയപ്പോള്‍ മാത്രമാണ് നാട്ടുകാര്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ അറിയുന്നത്. സാമ്പത്തിക അഭിവൃദ്ധിക്ക് വേണ്ടിയാണ് ഇവര്‍ കൊല നടത്തിയതെന്നാണ് വിവരം.
അതേസമയം കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാനായി നിന്നുള്ള പോലീസ് സംഘം തിരുവല്ലയിലേക്ക് പോയിട്ടുണ്ട്. ആര്‍ഡിഒ അടക്കമുള്ള ഉദ്യോഗസ്ഥരും തിരുവല്ലയില്‍ എത്തിയിട്ടുണ്ട്. മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംഭവം ഞെട്ടിപ്പിക്കുന്ന കേസാണെന്നും അസാധാരണ സംഭവമാണെന്നും സിറ്റി പോലീസ് കമ്മിഷണര്‍ എച്ച് നാഗരാജു മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകുന്നേരത്തോടെ വിഷയത്തില്‍ വ്യക്ത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കമ്മിഷണര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























