''ചുരുണ്ട രൂപം പീടികത്തിണ്ണയിൽ മുഷിഞ്ഞ പുത'' ''ഉലയൂതുന്നു പണിക്കത്തി കൂട്ടുണ്ട് കുനിഞ്ഞ തനു'' ''ഓലപ്പന്തുകൾ ഉരുളുന്ന വീഥിയിൽ ഉത്രാടനിലാവ്''; നരബലി കേസിൽ അറസ്റ്റിലായ വൈദ്യൻ ഭഗൽ സിംഗിന്റെ 'ഹൈകു' കവിതകൾ കണ്ടമ്പരന്ന് സോഷ്യൽ മീഡിയ

പോലീസ് നടത്തിയ മിസ്സിംഗ് കേസ് അന്വേഷണത്തിനിടെ പുറത്ത് വന്നത് മുമ്പെങ്ങും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നരബലിയുടെ വാർത്തയായിരുന്നു. വൈദ്യ ദമ്പതികളുടെ സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായായിരുന്നു നരബലി നടന്നത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗൽ സിംഗ്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
ഇപ്പോൾ അറസ്റ്റിലായ ഭഗൽ സിംഗിന്റെ ഫേസ്ബുക്ക് പ്രൊഫൈൽ നോക്കിയവർ അന്തം വിട്ടിരിക്കുകയാണ് . അനേകം ഹൈക്കു കവിതകളൊക്കെ എഴുതി സ്വയം കവിയായി അറിയപ്പെടുന്ന ആളാണ് ഈ ഭഗവൽ സിംഗ് എന്നതാണ് ശ്രദ്ധേയമായ കാര്യം..അയാളുടെ ചില ഹുകൂ കവിതകൾ ഇങ്ങനെ ;
ചുരുണ്ട രൂപം
പീടികത്തിണ്ണയിൽ
മുഷിഞ്ഞ പുത.
(ഹൈകു)
ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു.
(ഹൈകു )
പുല്ലാന്നി നാമ്പ്
കാറ്റിലാടും വഴിയിൽ
കുപ്പിവളകൾ
(ഹൈകു )
നിഴൽരൂപം
മെല്ലെ ചലിക്കുന്നല്ലോ
തുഞ്ചാണിത്തുമ്പ്.
(ഹൈകു )
അളകനിര
കാറ്റിലുലയുന്നുണ്ട്
അടയും മിഴി
(ഹൈകു )
ഓലപ്പന്തുകൾ
ഉരുളുന്ന വീഥിയിൽ
ഉത്രാടനിലാവ്
(ഹൈകു )
https://www.facebook.com/Malayalivartha




















