നരബലിക്കായി ആദ്യം സമീപിച്ചത് ലൈംഗീക തൊഴിലാളികളെ! പക്ഷേ ആ ശ്രമം തകർന്നടിഞ്ഞു; പകരം ബലിയായത് പത്മയും റോസ്‌ലിയും; കൊലയാളികളുടെ ആദ്യത്തെ നീക്കമിങ്ങനെ

പോലീസ് നടത്തിയ മിസ്സിംഗ് കേസ് അന്വേഷണത്തിനിടെ പുറത്ത് വന്നത് മുമ്പെങ്ങും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത നരബലിയുടെ വാർത്തയായിരുന്നു. വൈദ്യ ദമ്പതികളുടെ സാമ്പത്തിക നേട്ടത്തിനും ഐശ്വര്യത്തിനുമായായിരുന്നു നരബലി നടന്നത്. തിരുവല്ല സ്വദേശിയായ വൈദ്യൻ ഭഗൽ സിംഗ്, ഭാര്യ ലീല, പെരുമ്പാവൂർ സ്വദേശിയായ മുഹമ്മദ് ഷാഫി എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്.
പത്മത്തെ കാണാതായ കേസിൽ അറസ്റ്റിലായ മുഹമ്മദ് ഷാഫിയെ ചോദ്യം ചെയ്തപ്പോഴാണ് നരബലി പുറത്തായത്. നരബലിയിൽ ഏജന്റായി പ്രവർത്തിച്ച ഷാഫിയെ സംബന്ധിച്ച വിവരങ്ങൾ കിട്ടിയത് കടവന്ത്രയിലെ ലോട്ടറിവിൽപ്പനക്കാരായ സ്ത്രീകൾ നൽകിയ നിർണായക മൊഴിയിലൂടെയായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.
ഷാഫി ഈ സ്ത്രീകളെയും സമീപിച്ചിരുന്നു. പത്മത്തെ കാണാനില്ലെന്ന് മകൻ പരാതി കൊടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കടവന്ത്രയിൽ ലോട്ടറി കച്ചവടം നടത്തുന്ന മറ്റ് സ്ത്രീകളിൽ നിന്ന് പൊലീസ് വിവരങ്ങൾ ചോദിച്ച് അറിയുകയും ചെയ്തു.
അവസാനമായി തിരുവല്ലയിലായിരുന്നു പത്മത്തിന്റെ മൊബൈൽ ടവർ ലൊക്കേഷൻ കാണിച്ചത്. പൊലീസ് പറഞ്ഞപ്പോഴാണ് സംഭവത്തിന് പിന്നിൽ ഷാഫിയാണെന്ന് ലോട്ടറി തൊഴിലാളികൾക്ക് മനസിലാക്കാൻ സാധിച്ചത്. ലൈംഗികത്തൊഴിലാളികളായ സ്ത്രീകളെയായിരുന്നു ഷാഫി ലക്ഷ്യം വച്ചിരുന്നത്. വീടും പറമ്പും വാങ്ങി തരാമെന്ന് പറഞ്ഞായിരുന്നു റോസ്‌ലിയെന്ന സ്ത്രീയെ കൊണ്ടുപോയത്.
പത്മത്തിന്റെ കൊലപാതകം ഷാഫി സമ്മതിച്ചു. പക്ഷേ ഒരു രാത്രി മുഴുവന്‍ നടത്തിയ ചോദ്യം ചെയ്യലിലായിരുന്നു റോസ്‌ലിയുടെ കൊലപാതകത്തിന്റെ വിവരം പുറത്തു വന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കൊച്ചി പൊലീസ് കമ്മീഷണറും ഈ കാര്യം വ്യക്തമാക്കിയിരുന്നു. തിരുവല്ലയിലേയ്ക്ക് പോകണമെന്ന് പറഞ്ഞ് ഷാഫിയെന്നയാൾ സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha




















