അശ്ലീല സിനിമയ്ക്ക് സ്വാഭാവികത വരുത്താനെന്ന് പറഞ്ഞ് കട്ടിലിൽ കൈകൾ കെട്ടി; ചുറ്റികകൊണ്ട് റോസ്‌ലിയുടെ തലയിൽ സിദ്ധൻ ആഞ്ഞടിച്ചു: കഴുത്ത് അറുത്തത് വൈദ്യന്റെ രണ്ടാം ഭാര്യ ലൈല; ജീവന് വേണ്ടി റോസ്‌ലി പിടയുമ്പോൾ രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കി:-ചീറ്റിയൊഴുകിയ രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചു:- ശാപത്തിൽ നിന്ന് മോചനം കിട്ടാൻ അവയവങ്ങൾ ഓരോന്നായി മുറിച്ചെടുത്തു...

പത്തനംതിട്ട തിരുവല്ലയിൽ നടന്ന നരബലി സംബന്ധിച്ച് പുറത്ത് വരുന്നത് നടുക്കുന്ന വിവരങ്ങൾ. രണ്ട് സ്ത്രീകളെയും കൊലപ്പെടുത്തിയത് പൈശാചികമായെന്ന് പോലീസ്. കൊലപാതകങ്ങൾ രണ്ടും നടത്തിയത് ഭഗവൽ സിംഗിന്റെ രണ്ടാം ഭാര്യ ലൈലയാണെങ്കിലും കൊലപാതകത്തിൽ മൂന്നുപേർക്കും ഒരേപോലെ പങ്കെന്ന് പോലീസ് പറയുന്നു. അശ്ലീല ചിത്രത്തിൽ അഭിനയിക്കാനുണ്ടെന്നും അങ്ങനെ ചെയ്താൽ പത്ത് ലക്ഷം തരാമെന്നും പറഞ്ഞാണ് രണ്ട് സ്ത്രീകളെയും ഷിഹാബ് വശത്താക്കുകയായിരുന്നു.
ഇയാൾ തന്നെയാണ് മന്ത്രവാദം ചെയ്ത സിദ്ധനാണെന്നും റിപ്പോർട്ടുണ്ട്. ആദ്യം റോസ്‌ലിയെയാണ് കൊണ്ടുപോയത്. വീട്ടിൽ എത്തിച്ച റോസ്‌ലിയെ വീട്ടിൽ പ്രത്യേകം സജ്ജമാക്കിയ പൂജാമുറിയിൽ കട്ടിലിൽ കെട്ടിയിട്ടു. സിനിമയിൽ അഭിനയിക്കാനല്ലേ കൊണ്ടുവന്നതെന്നും കെട്ടിയിടുന്നത് എന്തിനാണെന്നും ചോദിച്ചപ്പോൾ സ്വാഭാവികത വരുത്താനെന്നായിരുന്നു മൂവരും പറഞ്ഞത്.
അല്പം കഴിഞ്ഞപ്പോൾ സിദ്ധൻ ചുറ്റികകൊണ്ട് റോസ്‌ലിയുടെ തലയിൽ ആഞ്ഞടിച്ചു. അതിനുശേഷം ലൈല റോസ്‌ലിയുടെ കഴുത്തുറുത്തു. ജീവനുവേണ്ടി റോസ്‌ലി പിടയുമ്പോൾ ലൈല കത്തി അവരുടെ രഹസ്യ ഭാഗത്ത് കുത്തിയിറക്കി. അവിടെ നിന്ന് ചീറ്റിയ രക്തം ശേഖരിച്ച് വീടിനുചുറ്റും തളിക്കുകയും ചെയ്തു. തങ്ങൾക്ക് ഏറ്റ ശാപത്തിൽ നിന്ന് മോചനം കിട്ടാനും പെട്ടെന്ന് ഐശ്വര്യമുണ്ടാക്കാനുമായിരുന്നു ഇത് ചെയ്തത്. അവയവങ്ങളെല്ലാം മുറിച്ചെടുക്കുകയും ചെയ്തു. രണ്ടാമത്തെ സ്ത്രീയെ ബലി നൽകിയതും ഇതുപോലെ തന്നെയായിരുന്നു.
പരമ്പരാഗത തിരുമ്മൽ വൈദ്യൻ വാസു വൈദ്യന്റെ മകനാണ് ഭഗവല്‍ സിംഗ്. വീടും പരിസരവും കാട് പിടിച്ച് കിടക്കുന്ന നിലയിലാണ്. ആദ്യഭാര്യയില്‍ നിന്നും ഇയാള്‍ പതിനഞ്ച് വര്‍ഷം മുമ്പാണ് വിവാഹമോചനം നേടിയത്. ഇപ്പോള്‍ ഭഗവൽ സിംഗിന്റെ കൂടെയുള്ള ലൈല ഇലന്തൂരിൽ തന്നെ ഉള്ള സ്ത്രീയാണ്. ആദ്യ വിവാഹത്തിൽ ഒരു മകനും മകളുമുണ്ട്. രണ്ട് പേരും വിദേശത്താണ്.
ശ്രീദേവി എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയാണ് ഷിഹാബ് എന്ന റഷീദ് വൈദ്യനുമായി പരിചയത്തിലായത്. തുടർന്ന് പെരുമ്പാവൂരിൽ റഷീദ് എന്നൊരു സിദ്ധനുണ്ടെന്നും ഇയാളെ തൃപ്തിപ്പെടുത്തിയാൽ സമ്പത്ത് വരുമെന്നും വിശ്വസിപ്പിച്ചു. നമ്പരും കൊടുത്തു. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ റഷീദ് വൈദ്യന്റെ മുന്നിൽവച്ച് അയാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. ഇങ്ങനെ ചെയ്താൽ സിദ്ധികൂടുമെന്നായിരുന്നു റഷീദ് വൈദ്യനോട് പറഞ്ഞിരുന്നത്. ബലി നൽകിയാൽ കൂടുതൽ ഐശ്വര്യം വരുമെന്നും അതിനായി സ്ത്രീകളെ താൻ തന്നെ കൊണ്ടുവരാമെന്നും റഷീദ് പറഞ്ഞു.
https://www.facebook.com/Malayalivartha




















