കഷണങ്ങളായി മുറിച്ച് മാറ്റിയ ശരീരാവശിഷ്ടങ്ങളിൽ നിന്ന് അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ല; കണ്ണ് കലങ്ങി ശെൽവരാജ്

നരബലിക്ക് ഇരയായായ പത്മയുടെയും, റോസലിന്റേതെന്നും കരുതുന്ന ശരീരാവശിഷ്ടങ്ങൾ കണ്ടെടുത്തെങ്കിലും ഇനിയും ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ്. പൊലീസ് കണ്ടെടുത്ത ശരീരാവശിഷ്ടങ്ങളിൽ നിന്ന് അമ്മയെ തിരിച്ചറിയാൻ കഴിയുന്നില്ലെന്നാണ് കൊല്ലപ്പെട്ട പത്മയുടെ മകൻ ശെൽവ രാജ് മാധ്യമങ്ങളോട് പറഞ്ഞത്.
കഷണങ്ങളായി മുറിച്ചുമാറ്റിയ നിലയിലാണ് കണ്ടത്. അമ്മയാണെന്ന് ഉറപ്പിക്കാൻ നിലവിൽ തനിക്ക് സാധിക്കുന്നില്ലെന്നാണ് മകൻ ശെൽവരാജ് പറഞ്ഞത്. അൽപ്പം മുമ്പാണ് പൊലീസ് ശെൽവരാജിനെ കൊല നടന്ന സ്ഥലത്ത് കൊണ്ടുവന്നത്.
ശരീരാവശിഷ്ടങ്ങൾ പത്മയുടേതെന്നും റോസിലിന്‍റെതെന്നും ഉറപ്പിക്കേണ്ടത് കേസന്വേഷണത്തിൽ നിർണായകമാണ്. ഡി എൻ എ പരിശോധന അടക്കമുള്ള മാർഗങ്ങളിലൂടെയാകും ശരീരാവശിഷ്ടങ്ങൾ ഇവരുടേതാണെന്ന് ഉറപ്പിക്കുക.
https://www.facebook.com/Malayalivartha




















